ചോ​ക്കാ​ട്ടെ ജ​ല​നി​ധി പ​ദ്ധ​തി നോ​ക്കു​കു​ത്തി​യാ​യി
Thursday, June 20, 2019 12:40 AM IST
കാ​ളി​കാ​വ്: ആ​റു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ക്കു​ന്ന ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ല​നി​ധി പ​ദ്ധ​തി നോ​ക്കു​കു​ത്തി​യാ​കു​ന്നു. നി​ർ​മാ​ണം തു​ട​ങ്ങി അ​ഞ്ചു വേ​ന​ലു​ക​ൾ പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി​യി​ൽ നി​ന്നു ജ​ന​ങ്ങ​ൾ​ക്കു വെ​ള്ളം എ​ത്തി​ക്കാ​നാ​യി​ട്ടി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 1748 ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ദേ​ശി​ച്ചു സ്ഥാ​പി​ക്കു​ന്ന​താ​ണ് ജ​ല​നി​ധി പ​ദ്ധ​തി. 2014 ലാ​ണ് പ​ദ്ധ​തി നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.
5,44,60,000 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച തു​ക. ഇ​തി​നു പു​റ​മെ 80 ല​ക്ഷ​ത്തോ​ളം രൂ​പ വ​ക​യി​രു​ത്തി പ​രി​യ​ങ്ങാ​ട് പു​ഴ​യി​ൽ അ​ണ​ക്കെ​ട്ടും നി​ർ​മി​ച്ചു. ഇ​തി​നോ​ട​കം ജ​ല​നി​ധി പ​ദ്ധ​തി​ക്ക് വേ​ണ്ടി വ​ക​യി​രു​ത്തി​യ തു​ക​യി​ൽ നി​ന്നു 4,66,10282 രൂ​പ ക​രാ​റു​കാ​ര​നു ന​ൽ​കി​ക്ക​ഴി​ഞ്ഞു. ടെ​ൻ​ഡ​ർ അ​നു​സ​രി​ച്ച് 63,32121 രൂ​പ മാ​ത്ര​മേ ഇ​നി ക​രാ​റു​കാ​ര​നു ന​ൽ​കാ​നു​ള്ളൂ. മ​റ്റു 18 ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ൾ പോ​ലെ​ത്ത​ന്നെ കോ​ടി​ക​ൾ മു​ട​ക്കി​യ ഈ ​പ​ദ്ധ​തി​യും നോ​ക്കു​കു​ത്തി​യാ​യി മാ​റു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. മ​ധു​മ​ല പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കു വെ​ള്ളം കൊ​ണ്ടു വ​രാ​ൻ പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ച്ച​ത്.
പ​ള്ളി​ശേ​രി​യി​ൽ നി​ന്നു അ​ന്പ​ല​ക്ക​ട​വ് പാ​ലം വ​ഴി​യാ​ണ് പൈ​പ്പ് ലൈ​നു​ക​ൾ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലേ​ക്കു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്പ​ല​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു മാ​ളി​യേ​ക്ക​ൽ മ​ഞ്ഞ​പ്പെ​ട്ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഉ​ദ​രം​പൊ​യി​ൽ ചോ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മാ​യി ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ഏ​റെ​ക്കു​റേ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഓ​രോ വാ​ർ​ഡു​ക​ളി​ലും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​ത്യേ​കം ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും മു​വാ​യി​ര​ത്തോ​ളം രൂ​പ ഓ​രോ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു പി​രി​ച്ചെ​ടു​ത്തി​ട്ടു​മു​ണ്ട്. ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു പ​രി​ച്ചെ​ടു​ത്ത 31 ല​ക്ഷം രൂ​പ​യും ക​രാ​റു​കാ​ര​നു ന​ൽ​കി​ക്ക​ഴി​ഞ്ഞു. 1748 ഗു​ണ​ഭോ​ക്താ​ക്ക​ളു​ള്ള പ​ദ്ധ​തി​യി​ൽ 1389 ആ​ളു​ക​ളു​ടെ വീ​ടു​ക​ളി​ലും വെ​ള്ളം എ​ത്തി​യ​താ​യി​ട്ടാ​ണ് രേഖകൾ. 389 ടാ​പ്പു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​നി വെ​ള്ളം ല​ഭി​ക്കാ​നു​ള്ളൂ​വെ​ന്നും പറയുന്നു.
ഇ​തി​നി​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളാ​യ വ​ള്ളി​പ്പൂ​ള, വേ​പ്പി​ൻ​കു​ന്ന്, പ​രു​ത്തി​പ്പ​റ്റ, പെ​ട​യ​ന്താ​ൾ, ചെ​ല്ല​ക്കൊ​ടി, മാ​ട​ന്പം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം ല​ഭി​ക്കു​മെ​ന്ന ഉ​റ​പ്പു ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം പൈ​പ്പു​ക​ൾ കു​ഴി​ച്ചി​ട്ടു​മു​ണ്ട്. ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു പ​ണ​വും വാ​ങ്ങി​യി​ട്ടു​ണ്ട്. പ​ള്ളി​ശേ​രി വ​രെ​യു​ള്ള പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചാ​ൽ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ളം ല​ഭി​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു.
എ​ന്നാ​ൽ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ല​നി​ധി പ​ദ്ധ​തി​ക്ക് വേ​ണ്ടി വീ​ടു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പൈ​പ്പു​ക​ളും ടാ​പ്പു​ക​ളും എ​ല്ലാം കേ​ടു വ​ന്നി​ട്ടു​ണ്ട്. ജ​ല​നി​ധി പ​ദ്ധ​തി​ക്ക് വേ​ണ്ടി രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​ക​ളു​ടെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടേ​യും വി​പു​ല​മാ​യ യോ​ഗം ഇ​ന്ന​ലെ ചോ​ക്കാ​ട് മ​ദ്ര​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ ത​റ​മ്മ​ൽ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മീ​റ്റിം​ഗ് നീ​ട്ടി വ​ച്ചു.