എം​എ​സ്പി​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്ന്
Thursday, June 20, 2019 12:40 AM IST
മ​ല​പ്പു​റം: നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന മ​ല​പ്പു​റം എം​എ​സ്പി​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്ക​ണ​മെ​ന്നു കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ എം​എ​സ്പി​യു​ടെ 35-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
പോ​ലീ​സ് ബ​സു​ക​ളി​ൽ ബ​യോ ടോ​യ്‌ലറ്റ് പോ​ലു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, റ​യ​ട്ട് ക​ണ്‍​ട്രോ​ൾ എ​ക്യു​പ്പ്മെ​ന്‍റ്സ്, ജോ​യി​നിം​ഗ് തി​യ​തി അ​നു​സ​രി​ച്ച് ബ​റ്റാ​ലി​യ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രൊ​മോ​ഷ​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നും പ്രൊ​മോ​ഷ​ൻ ന​ട​ത്തു​ന്ന​തി​നും പ്ര​ത്യേ​കി​ച്ച് ബാ​ൻ​ഡ് വി​ഭാ​ഗ​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ക, മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വിം​ഗി​ൽ എം.​ടി എ​സ്.​ഐ പോ​സ്റ്റ് നി​ർ​മി​ക്കു​ന്ന​തി​നും എം.​ടി എ​സ്.​ഐ പ്രൊ​മോ​ഷ​ൻ ന​ട​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​ന:​പ​രി​ശോ​ധി​ക്കു​ന്ന​തി​നും 2014 നു ​മു​ന്പ് ലി​സ്റ്റ് ആ​യ​വ​രു​ടെ​ത് പ്ര​ത്യേ​കി​ച്ചും പ​രി​ഗ​ണി​ക്കു​ന്ന​തി​നും ന​ട​പ​ടി വേ​ണം, ബ​റ്റാ​ലി​യ​ൻ വി​ല്ലി​ംഗ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​തൃ​യൂ​ണി​റ്റി​ൽ ത​ന്നെ ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക, യൂ​ണി​ഫോം ഏ​കീ​ക​ര​ണം ന​ട​ത്തു​ക, റി​ക്രൂ​ട്ട് സേ​നാം​ഗ​ങ്ങ​ളു​ടെ ടെ​സ്റ്റു​ക​ളും പാ​സിം​ഗ് ഒൗ​ട്ടും യ​ഥാ​സ​മ​യം ന​ട​ത്തു​ന്ന​തി​നും ട്രെ​യി​നിം​ഗ് ചെ​യ്ത യൂ​ണി​റ്റി​ൽ ത​ന്നെ പാ​സിം​ഗ് ഒൗ​ട്ട് ന​ട​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, സെ​ൻ​ട്ര​ലൈ​സ്ഡ് മെ​സ്് നി​ർ​മി​ക്കു​ക, ഡ്യൂ​ട്ടി​ക്ക് അ​ത​തു സ​മ​യ​ങ്ങ​ളി​ല​ല്ലാ​തെ ബ​റ്റാ​ലി​യ​ൻ സേ​നാം​ഗ​ങ്ങ​ളെ നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്യി​പ്പി​ച്ച് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കു​ക, ശ​ബ​രി​മ​ല മെ​സ് ന​ട​ത്തി​പ്പ് എ​ല്ലാ ജി​ല്ല​യ്ക്കും ബ​റ്റാ​ലി​യ​നും ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്നി 13 ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​നാ​രാ​യ​ണ​നും പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ല​പ്പു​റം ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്പി അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്മാ​ൻ, കെ​പി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജി അ​നി​ൽ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ജെ.​മാ​ർ​ട്ടി​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, കെ​പി​എ എം​എ​സ്പി സെ​ക്ര​ട്ട​റി എം. ​ബി​ജേ​ഷ്, പ്ര​സി​ഡ​ന്‍റ് കെ. ​ഹാ​ഫി​സ്, കെ​പി​എ മ​ല​പ്പു​റം പ്ര​സി​ഡ​ന്‍റ് മ​ധു, സെ​ക്ര​ട്ട​റി ഒ.​പി സ​ലീം, കെ​പി​ഒ​എ എം​എ​സ്പി പ്ര​സി​ഡ​ന്‍റ് റോ​യ് റോ​ജേ​ഴ്സ്, സെ​ക്ര​ട്ട​റി ടി.​എം.​കു​ഞ്ഞാ​യി, കെ​പി​ഒ​എ മ​ല​പ്പു​റം സെ​ക്ര​ട്ട​റി പ്ര​ദീ​പ്കു​മാ​ർ, എം​എ​സ്പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​എ ഗി​രീ​ഷ്, ട്ര​ഷ​റ​ർ പി.​കെ യാ​സി​ർ, പി.​പി. ജോ​മോ​ൻ, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ വി. ​ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.