മലപ്പുറം ജില്ല സുവർണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം
Thursday, June 20, 2019 12:40 AM IST
മ​ല​പ്പു​റം: ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ജി​ല്ല​യു​ടെ 50 വ​ർ​ഷ​ത്തെ സ​മ​ഗ്ര വി​ക​സ​ന​മെ​ന്ന് അ​മി​ത് മീ​ണ. നി​പ്പ മു​ത​ൽ പ്ര​ള​യ പു​ന​നി​ർ​മാ​ണം വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ക​ക്ഷി,രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ മി​ക​ച്ച ദൗ​ത്യ​മാ​ണ് നി​ർ​വ​ഹി​ച്ച​ത്. തു​ട​ർ​ന്നു​ള്ള ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഈ ​കൂ​ട്ടാ​യ്മ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല ന​ൽ​കി​യ സ്നേ​ഹ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ആ​ദ​ര​വി​നും മുൻ ക​ള​ക്ട​ർ ന​ന്ദി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന മ​ല​പ്പു​റം ജി​ല്ലാ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ള​ക്ട​ർ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം പ​രി​പാ​ടി​യു​ടെ അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​യ്ക്ക​ൽ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല​യി​ൽ 50 വ​ർ​ഷ​ങ്ങ​ളാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ നേ​ട്ട​വും പോ​രാ​യ്മ​ക​ളും പ​രി​ശോ​ധി​ച്ച് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി കൊ​ണ്ടാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​ക. മ​റ്റു ജി​ല്ല​ക​ൾ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളു​മാ​യി താ​ര​ത​മ്യ പ​ഠ​നം ന​ട​ത്തും.
ജി​ല്ലാ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​രി​ത്ര രേ​ഖ​ക​ൾ ക​ണ്ടെ​ത്തി സൂ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പ​രി​പാ​ടി​യി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​പി ഹാ​ജ​റു​മ്മ, അ​നി​ത കി​ഷോ​ർ, മെം​ബ​ർ​മാ​രാ​യ സ​ലീം കു​രു​വ​ന്പ​ലം, ടി.​കെ റ​ഷീ​ദ​ലി, പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​കെ നാ​സ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ കെ.​ക​ലാം, എ​ഡി​എം ടി. ​വി​ജ​യ​ൻ, ജി​ല്ലാ പ്ലാ​നി​ങ്ഹ്് ഓ​ഫീ​സ​ർ വി. ​ജ​ഗ​ൽ​കു​മാ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് വി.​ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.