തെ​രു​വു ക​ച്ച​വ​ട​ക്കാരെ പു​ന​ര​ധി​വ​സി​പ്പി​ക്കാൻ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ
Thursday, June 20, 2019 12:40 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ൽ​കി. വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ പേ​ര് ന​ൽ​കു​ന്ന​ത​നു​സ​രി​ച്ച് പു​തി​യ ക​ച്ച​വ​ട​ക്കാ​രെ കൂ​ടി പ​ദ്ധ​തി​യി​ല അം​ഗ​ങ്ങ​ളാ​യി ചേ​ർ​ക്കും. തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കും. ന​ഗ​ര​സ​ഭ ഓ​രോ​രു​ത്ത​ർ​ക്കാ​യി അ​നു​വ​ദി​ച്ചു ന​ൽ​കു​ന്ന സ്റ്റാ​ളു​ക​ളി​ൽ മാ​ത്ര​മേ ഇ​നി ക​ച്ച​വ​ടം അ​നു​വ​ദി​ക്കു​ക​യു​ള്ളു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ല്ലാ​ത്ത, പ​ദ്ധ​തി​യി​ൽ അം​ഗ​മ​ല്ലാ​ത്ത​വ​രെ തെ​രു​വി​ൽ ക​ച്ച​വ​ടം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. ന​ഗ​ര​സ​ഭ നി​ശ്ചി​ത സ്ഥ​ല​ത്ത് ഇ​വ​ർ​ക്ക് ക​ച്ച​വ​ടം ചെ​യ്യാ​നാ​യി അ​ട​ച്ചു​റ​പ്പു​ള്ള സ്റ്റാ​ളു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും. മി​ത​മാ​യ നി​ര​ക്കി​ൽ വാ​ട​ക​യും വാ​ങ്ങും. നി​ല​വി​ൽ പൊ​തു​സ്ഥ​ലം ന​ൽ​കി ചി​ല ലോ​ബി​ക​ൾ വ​ൻ തു​ക ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്ന് വാ​ട​ക​യാ​യി ഈ​ടാ​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കും. ഇ​ത്ത​ര​ത്തി​ൽ 800 രൂ​പ വ​രെ ഒ​രു ദി​വ​സ​ത്തേ​ക്ക് വാ​ട​ക​യാ​യി വാ​ങ്ങു​ന്നു​വ​രു​ണ്ട്. മൂ​ന്ന് മേ​ഖ​ല​ക​ളാ​യി തെ​രു​വു ക​ച്ച​വ​ട​ത്തി​ന് സ്ഥ​ലം തി​രി​ച്ചു ന​ൽ​കും.
ക​നോ​ലി പ്ലോ​ട്ടി​ൽ നി​ല​വി​ലു​ള്ള 45 പേ​ർ​ക്ക് പ​ക​രം 75 പേ​രെ ക​ച്ച​വ​ടം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ആ​ശു​പ​ത്രി​ഗേ​റ്റി​ന് അ​പ്പു​റ​ത്ത് ഒ​രു വ​ശ​ത്ത് മാ​ത്ര​മേ ക​ച്ച​വ​ടം അ​നു​വ​ദി​ക്കു. നി​ല​വി​ലു​ള്ള 14 പേ​ർ​ക്ക് പു​റ​മെ 11 പേ​രെ കൂ​ടി ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​നു​വ​ദി​ക്കും. ക​രി​ന്പു​ഴ തേ​ക്ക് മ്യൂ​സി​യം മു​ത​ൽ മൈ​ലാ​ടി പാ​ലം വ​രെ​യു​ള്ള സ്ഥ​ല​ത്ത് ക​ച്ച​വ​ടം അ​നു​വ​ദി​ക്കും. മൈ​ലാ​ടി മു​ത​ൽ നി​ല​ന്പൂ​ർ ജ്യോ​തി​പ്പ​ടി വ​രെ യാ​തൊ​രു ത​ര​ത്തി​ലു​ള്ള തെ​രു​വു ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ല. പ്ര​ധാ​ന റോ​ഡി​ൽ വീ​തി കു​റ​വാ​യ​തി​നാ​ലാ​ണ് ഇ​വി​ടെ ക​ച്ച​വ​ടം നി​രോ​ധി​ക്കു​ന്ന​ത്. ജ്യോ​തി​പ്പ​ടി​യി​ലെ ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ അ​നു​മ​തി ന​ൽ​കും. നി​ല​ന്പൂ​ർ കോ​വി​ല​കം റോ​ഡി​ൽ കോ​വി​ല​കം പാ​റാ​വ് വ​രെ​യും ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ല. തെ​രു​വു ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ക​ര​ട് ബൈ​ലോ ത​യ്യാ​റാ​യി​ട്ടു​ണ്ട്. പൂ​ർ​ണ രൂ​പം ത​യാ​റാ​ക്കി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി സം​സാ​രി​ച്ച​തി​ന് ശേ​ഷം ഭ​ര​ണ​സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ക്കും.