സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തി
Thursday, June 20, 2019 12:40 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീല​ന ക്യാ​ന്പ് ന​ട​ത്തി. 18നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള, തൊ​ഴി​ൽ ര​ഹി​ത​രാ​യ​വ​ർ​ക്ക് 73 വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടാ​നാ​വും വി​ധ​മു​ള്ള​താ​ണ് പ​ദ്ധ​തി. എട്ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള​വ​ർ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​വും പ​രി​ശീ​ല​ന​വും സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ൽ​കി.
പ​രീ​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും തൊ​ഴി​ൽ നേ​ടു​ന്ന​തി​നു​ള്ള സ​ഹാ​യ​വും ന​ൽ​കും. ന​ഗ​ര​സ​ഭ​യി​ൽ നി​ല​വി​ൽ 260ഓ​ളം പേ​ർ റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ​രി​ശി​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 140ഓ​ളം പേ​ർ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ക്ക് ക​യ​റു​ക​യും 12 പേ​ർ സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി തു​ട​ങ്ങു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ മി​നി ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​നാ​യി. ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി.​ഹം​സ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ എ.​ഗോ​പി​നാ​ഥ്, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, എ​ൻ.​വേ​ലു​ക്കു​ട്ടി, മും​ത​സ് ബാ​ബു, മു​ജീ​ബ് ദേ​വ​ശ്ശേ​രി, സു​ബെ​ദ ത​ട്ടാ​ര​ശേ​രി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, മെ​ന്പ​ർ സെ​ക്ര​ട്ട​റി ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മു​ൻ​പ് പ​രി​ശി​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 21 പേ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.