അ​രി​വാ​ൾ രോ​ഗ​പീ​ഡയി​ൽ ആ​ദി​വാ​സി ബാ​ല​ൻ
Thursday, June 20, 2019 12:40 AM IST
എ​ട​ക്ക​ര: അ​രി​വാ​ൾ രോ​ഗം ബാ​ധി​ച്ച ആ​ദി​വാ​സി ബാ​ല​ൻ ദു​രി​ത​ത്തി​ൽ. പോ​ത്തു​ക​ൽ മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ലെ സു​നി​ൽ-​രാ​ധി​ക ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ രാ​ഹു​ൽ(14) ആ​ണ് അ​രി​വാ​ൾ രോ​ഗ​വും, പേ​ശി​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ന്ന രോ​ഗ​ത്താ​ലും ദു​രി​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
ര​ണ്ട് വ​ർ​ഷം മു​ൻ​പ് നി​ല​ന്പൂ​രി​ലെ ഇ​ന്ദി​രാ ഗാ​ന്ധി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് രാ​ഹു​ൽ രോ​ഗ​ബാ​ധി​ത​നാ​കു​ന്ന​ത്.
രാ​ഹു​ലി​ന് ദൂ​ര​യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​റ് മാ​സം കൂ​ടു​ന്പോ​ൾ പി​താ​വ് സു​നി​ൽ ശ്രീ​ചി​ത്ര​യി​ൽ പോ​യി രാ​ഹു​ലി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചാ​ണ് മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​ത്.