വി​വാ​ദ ത​ട​യ​ണ പൊ​ളി​ക്കും: ക​ള​ക്ട​ർ
Friday, June 21, 2019 12:19 AM IST
മ​ല​പ്പു​റം: പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ​പി​താ​വി​ന്‍റെ പേ​രി​ൽ ചീ​ങ്ക​ണ്ണി​പ്പാ​റ​യി​ലു​ള്ള വി​വാ​ദ ത​ട​യ​ണ പൊ​ളി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് . ഹൈ​ക്കോ​ട​തി പൊ​ളി​ക്കാ​ൻ പ​റ​ഞ്ഞാ​ൽ പൊ​ളി​ക്കേ​ണ്ടി​വ​രും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കും. വേ​ണ്ടി​വ​ന്നാ​ൽ ത​ട​യ​ണ കെ​ട്ടി​യ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. 15 ദി​വ​സ​ത്തി​ന​കം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം. ഭൂ​വു​ട​മ ത​ട​യ​ണ പൊ​ളി​ച്ചു​നീ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു പൊ​ളി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം.
ഭി​ന്ന​ശേ​ഷി​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല​യെ​ന്ന നി​ല​യി​ൽ ഇ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​തി​ന്‍റെ അ​നു​ഭ​വ സ​ന്പ​ത്ത് തു​ണ​യ്ക്കും.
മ​റ്റു പ​ല മേ​ഖ​ല​ക​ളി​ലും ജി​ല്ല മാ​തൃ​ക​യാ​കു​ന്പോ​ൾ വാ​ക്സി​നേ​ഷ​നി​ൽ പി​റ​കി​ലാ​ണ്. ചെ​റി​യ കു​ട്ടി​ക​ളി​ൽ 94 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​ത്ത​വ​രെ ല​ക്ഷ്യ​മി​ട്ടു ഏ​തു പ്രാ​യ​ത്തി​ലും ന​ൽ​കാ​വു​ന്ന വാ​ക്സി​നേ​ഷ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ, കോ​ള​ജു​ക​ൾ മു​ഖേ​ന ന​ൽ​കാ​ൻ പ​ദ്ധ​തി​യു​ണ്ട്. ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ തെ​റ്റി​ദ്ധാ​ര​ണ ഒ​ഴി​വാ​ക്കാ​നും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ തി​രു​ത്താ​നും സാ​ധി​ക്കും.
ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ സ്വാ​ധീ​ന​മു​റ​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ പോ​രാ​യ്മ​യി​ൽ അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​താ​ണോ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ണോ മാ​വോ​യി​സ്റ്റു​ക​ൾ ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നു പ​രി​ശോ​ധി​ക്കും.
മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള താ​വ​ള​മാ​യാ​ണ് മ​ല​പ്പു​റം ജി​ല്ല​യെ മാ​വോ​യി​സ്റ്റു​ക​ൾ കാ​ണു​ന്ന​ത്. ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ കു​റ​ഞ്ഞി​ട്ടു​ണ്ട്. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഇ​ന്നു വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഇ​വ​യെ​ല്ലാം ച​ർ​ച്ച​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ പ്ര​ള​യ​പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും മ​റു​പ​ടി​യാ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു.
ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു ഏ​റ്റ​വും കൂ​ടു​ത​ൽ പി​ന്തു​ണ കി​ട്ടു​ന്ന ജി​ല്ല​യാ​ണ് മ​ല​പ്പു​റ​മെ​ന്നാ​ണ് ത​ന്‍റെ അ​നു​ഭ​വം. ടൂ​റി​സം രം​ഗ​ത്തും ജി​ല്ല​യി​ൽ മി​ക​ച്ച പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്. അ​തി​ന്‍റെ സാ​ദ്ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കും. കു​ടും​ബ​വു​മൊ​ത്ത് സാ​യാ​ഹ്ന​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​ൻ പ​റ്റി​യ കേ​ന്ദ്ര​ങ്ങ​ൾ ജി​ല്ല​യി​ൽ കു​റ​വാ​ണ്.
കോ​ട്ട​ക്കു​ന്നി​ൽ ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന കോ​ണ്‍​ക്രീ​റ്റ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച് താ​ൻ അ​റി​ഞ്ഞി​ട്ടി​ല്ല. കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച ശേ​ഷം ഇ​തേ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.