മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​തി​യ ബാ​ച്ച് ആ​രം​ഭി​ച്ചു
Tuesday, June 25, 2019 12:31 AM IST
തി​രൂ​ർ: വി​ജ്ഞാ​ന വി​കാ​സം മ​ല​യാ​ള​ത്തി​ൽ സാ​ധ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ തു​ട​ർ​പ​ഠ​ന​ത്തി​നും ജോ​ലി സാ​ധ്യ​ത​യ്ക്കും യാ​തൊ​രു ത​ട​സ​വും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു തെ​ളി​യി​ച്ചു മാ​തൃ​കാ​പ​ര​മാ​യ അ​ക്കാ​ഡ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്ക​ണ​മെ​ന്നു മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ൾ.
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​തി​യ ബി​രു​ദാ​ന​ന്ത​ര ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കുകയായിരുന്നു അ​ദ്ദേ​ഹം. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.
അ​ക്കാ​ഡ​മി​ക കാ​ര്യ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​ പാ​ടി​ല്ലെ​ന്നും പ​രി​മി​ത​മാ​യ സ്രോ​ത​സ് കൊ​ണ്ടു പ​ര​മാ​വ​ധി നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള സ​ജീ​വ പ്ര​വ​ർ​ത്ത​നം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ.​ഇ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ഡോ.​പ​വി​ത്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ർ​ഥി ക്ഷേ​മ ഡീ​ൻ ഡോ.​പി.​സ​തീ​ഷ്, കെ.​വി.​ശ​ശി, വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ന​ന്ദു​രാ​ജ്, ആ​ർ.​ശി​ൽ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.