ഷോ​പ്പി​ംഗ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തി​നെ​തി​രേ ഒ​റ്റ​യാ​ൾ സ​മ​രം
Tuesday, June 25, 2019 12:34 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ടൗ​ണി​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​റ്റ​യാ​ൻ സ​മ​രം. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കാ​ക്ക​പ്പ​ര​ത​യി​ലെ ചി​റ്റ​ങ്ങാ​ട​ൻ അ​ബ്ദു​ൽ മ​ജീ​ദാ​ണ് വേ​റി​ട്ട സ​മ​ര​രീ​തി​യു​മാ​യി രം​ഗ​ത്ത​ത്തെി​യ​ത്.
2015-16 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഏ​ഴു കോ​ടി രൂ​പ വ​ക​യി​രു​ത്തി ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പൊ​ളി​ച്ചു​നീ​ക്കി സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ​മു​ച്ച​യം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 74 ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​വും 5.4 കോ​ടി രൂ​പ കേ​ര​ള അ​ർ​ബ​ന്‌ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഫൈ​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നു വാ​യ്പ​യും എ​ടു​ത്താ​ണ് നി​ര്‌​മാ​ണംി ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‌ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ടം.
മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യും മ​ദ്യ​ക്കു​പ്പി​ക​ൾ നി​ക്ഷേ​പി​ച്ചും ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ അ​ഴി​ഞ്ഞാ​ട്ടം തു​ട​രു​ക​യാ​ണ്. ഇ​വ​രെ നി​യ​ന്ത്രി​ച്ച് അ​വ​ശേ​ഷി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ടം ഉ​ട​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ജീ​ദി​ന്‍റെ സ​മ​രം. രാ​വി​ലെ മു​സ്ലി​യാ​ര​ങ്ങാ​ടി​യി​ൽ നി​ന്നു പ്ല​ക്കാ​ർ​ഡു​മേ​ന്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല​ത്തെി​യ മ​ജീ​ദ് അ​ധി​കാ​രി​ക​ൾ​ക്കു നി​വേ​ദ​നം കൈ​മാ​റി​യ ശേ​ഷം ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു മു​ന്നി​ൽ സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു.