വൈ​ദ്യു​തി പോ​സ്റ്റ് വീ​ണു ക​രാ​ർ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്
Tuesday, June 25, 2019 12:35 AM IST
എ​ട​ക്ക​ര: വൈ​ദ്യു​തി പോ​സ്റ്റ് പൊ​ട്ടി​വീ​ണു കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. കെ​എ​സ്ഇ​ബി പോ​ത്തു​ക​ൽ സെ​ക്ഷ​നി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി കു​ണ്ടി​ലാ​ടി റി​യാ​സി(38) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​റ​തി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കൈ​യ്ക്കും താ​ടി​ക്കു​മാ​ണ് പ​രി​ക്കേ​റ്റത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോടെ ഉ​പ്പ​ട ക്ഷീ​രോ​ത്പാ​ദ​ക സം​ഘം കെ​ട്ടി​ട​ത്തി​ന് മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ വൈ​ദ്യു​തി പോ​സ്റ്റി​ൽ നി​ന്നു ലൈ​നു​ക​ൾ മു​റി​ച്ച് മാ​റ്റി​യ​പ്പോ​ൾ പോ​സ്റ്റ് പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. പോ​സ്റ്റി​നു മു​ക​ളി​ലാ​യി​രു​ന്ന റി​യാ​സ് പോ​സ്റ്റി​നോ​ടൊ​പ്പം നിലത്തേക്ക് വീണു. ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെന്നാണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പോ​സ്റ്റ് എ​വി​ടെ​യും ബ​ന്ധി​ക്കാ​തെ​യാ​ണ് ഒ​രു ഭാ​ഗ​ത്തെ ലൈ​നു​ക​ൾ വേ​ർ​പെ​ടു​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നാണ് പോ​സ്റ്റ് പൊ​ട്ടി വീ​ണത്.