പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സംഘടിപ്പിച്ചു
Tuesday, June 25, 2019 12:35 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം വ​ർ​ഷ​ങ്ങ​ളു​ടെ ദൈ​ർ​ഘ്യ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. 1970-80 കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ല​യ​ത്തി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ് ഒ​ത്തു​കൂ​ടി​യ​ത്. 45 വ​ർ​ഷ​ത്തെ ഇ​ട​വേ​ള.
1970-80 കാ​ല​ഘ​ട്ട​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പൂ​ർ​ത്തി​യാ​ക്കി വി​ദ്യാ​ല​യ​ത്തോ​ടു വി​ട​പ​റ​ഞ്ഞി​റ​ങ്ങി​യ ത​ല​മു​റ കൗ​മാ​ര വ​സ​ന്ത ഓ​ർ​മ​ക​ളി​ൽ വീ​ണ്ടും പ​ഴ​യ കു​ട്ടി​ത്ത​ത്തോ​ടെ മ​ഞ്ചേ​രി​യി​ൽ ഒ​ത്തു ചേ​ർ​ന്ന​ത് അ​പൂ​ർ​വ​ത​യാ​യി.
ക​ണ്ണീ​ര​ണി​ഞ്ഞും നി​റ പു​ഞ്ചി​രി​യോ​ടെ​യു​മാ​ണ് പ​ഴ​യ കൂ​ട്ടു​കാ​രെ ഓ​രോ​രു​ത്ത​രും വ​ര​വേ​റ്റ​ത്. പൂ​ർ​വ​അ​ധ്യാ​പ​ക​രും ഇ​തി​നു സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി.
ഓ​ർ​മ​ക്കൂ​ട്ടം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ വി.​പി. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ല​യ​ത്തി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി ന​ഫീ​സ പ​ന്ത​പ്പാ​ട​ന്‍റെ മ​ക​നാ​ണ് ഉ​ദ്ഘാ​ട​ക​നാ​യ വി.​പി ഫി​റോ​സ്. പൂ​ർ​വ​അ​ധ്യാ​പ​ക​രാ​യ നാ​രാ​യ​ണ​ൻ, ശാം​ഭ​വി മൂ​സ​ത്, ഉ​സ്മാ​ൻ, മൊ​യ്തീ​ൻ​കു​ട്ടി, വി​ജ​യ​മ്മ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ത്താ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.
പി.​ടി ബ​ഷീ​ർ, ഒ.​എ. വ​ഹാ​ബ്, വി. ​ആ​ലി​പ്പ, പി.​ടി. ഷാ​ഹു​ൽ ഹ​മീ​ദ്, ഹ​നീ​ഫ മ​ങ്ക​ര, പ​ല്ലി​ക്കാ​ട​ൻ സ​മീ​ർ, എ​ൻ.​വി. സു​ഹ്റ, ഒ. ​മൊ​യ്തീ​ൻ പ്ര​സം​ഗി​ച്ചു.