വ​യ​ൽ മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​താ​യി പ​രാ​തി
Wednesday, June 26, 2019 12:08 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് വി​ല്ലേ​ജി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​നോ​ടു ചേ​ർ​ന്നു കാ​ട്ടു​മു​ണ്ട ജു​മാ​മ​സ്ജി​ദി​നു സ​മീ​പം വ​യ​ൽ നി​ക​ത്തു​ന്നു. നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കി​ണ​ർ സ്ഥി​തി ചെ​യ്യു​ന്ന​ത് ഇ​തി​നു സ​മീ​പ​ത്താ​ണ്. വ​യ​ലി​നു സമീപം നൂ​റോ​ളം കു​ടും​ബ​ങ്ങ​ളും താ​മ​സി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളും ഇ​തി​ന​ടു​ത്താ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കു​ടി​വെ​ള്ള​ക്ഷാ​മ​വും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണ്. വ​യ​ൽ മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്നും നി​ക​ത്തി​യ ഭൂ​മി പൂ​ർ​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നും കാ​ണി​ച്ച് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി ന​ൽ​കി.
.