അ​യ​ൽ​ക്കൂ​ട്ട ലോ​ണ്‍ മേ​ള സം​ഘ​ടി​പ്പി​ച്ചു
Wednesday, June 26, 2019 12:08 AM IST
എ​ട​ക്ക​ര: അ​യ​ൽ​ക്കൂ​ട്ട ലി​ങ്കേ​ജ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട​ക്ക​ര​യി​ൽ ലോ​ണ്‍ മേ​ള സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ഷാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഓ​രോ അ​യ​ൽ​ക്കൂ​ട്ട​ത്തി​നും അ​വ​രു​ടെ സ​ന്പാ​ദ്യ​ത്തി​ന്‍റെ എ​ട്ടു മ​ട​ങ്ങു​വ​രെ വാ​യ്പ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​ത്ത​ര​ത്തി​ൽ മൂ​ന്നു മു​ത​ൽ പ​ത്തു ല​ക്ഷം രൂ​പ വ​രെ ഓ​രോ അ​യ​ൽ​ക്കൂ​ട്ട​ത്തി​നും വാ​യ്പ​യാ​യി അ​നു​വ​ദി​ക്കും.
ല​ഭ്യ​മാ​കു​ന്ന വാ​യ്പ മ​ക്ക​ളു​ടെ വി​വാ​ഹം, വീ​ട് നി​ർ​മാ​ണം, സ്വ​യം​തൊ​ഴി​ൽ ഇ​ങ്ങ​നെ ഏ​തു ആ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.
ജാ​മ്യ​വ്യ​വ​സ്ഥ​ക​ളൊ​ന്നു​മി​ല്ലാ​തെ മു​ദ്ര​പ​ത്ര​ത്തി​ൽ ക​രാ​ർ ചെ​യ്തു വാ​ങ്ങു​ന്ന വാ​യ്പ​ത്തു​ക മൂ​ന്നു വ​ർ​ഷം കൊ​ണ്ടു അ​ട​ച്ചു​തീ​ർ​ക്കേ​ണ്ട രീ​തി​യി​ലാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. കാ​ന​റ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ബ്രി​ജി​ഷ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​ആ​യി​ശ​ക്കു​ട്ടി, സ​ന്തോ​ഷ് ക​പ്രാ​ട്ട്, എം.​കെ. ച​ന്ദ്ര​ൻ, സി​ഡി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ലൈ​ഖ എ​ന്നി​വ​ർ പ്രസംഗിച്ചു.