അ​സ്ഥി​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ്
Wednesday, June 26, 2019 12:08 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മാ മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ അ​സ്ഥി​രോ​ഗ നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി.
ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എം.​കെ ലെ​നി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മ​ത്താ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വഹിച്ചു.
അ​സ്ഥി ബ​ല​ക്ഷ​യ പ​രി​ശോ​ധ​യും എ​ക്സ​റേ ലാ​ബ് ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യും ക്യാ​ന്പി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി.
അ​സ്ഥി​രോ​ഗ വി​ദ​ഗ്ദ​ൻ ഡോ. ​കെ.​ടി ഷെ​ബീ​ർ, ചൈ​ൽ​ഡ് സ്പെ​ഷ​ലി​സ്റ്റ് ഡോ. ​സി.​വി സ​ലീ​മ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​എ​ൻ.​പി റാ​വു, ആ​ർ​എം​ഒ ഡോ. ​റി​ച്ചാ​ർ​ഡ് ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ഫാ. ​തോ​മ​സ് കോ​ശി, ഫാ. ​ഫെ​ബി​ൻ ജോ​ണ്‍ ഏ​ബ്ര​ഹാം, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ മ​നോ​ഹ​ർ വ​ർ​ഗീ​സ്, സി.​ടി റൂ​ബ​നി, സി.​എ​സ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ പ്ര​ഫ. തോ​മ​സ് കെ ​വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ പി.​കെ പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്രസംഗിച്ചു.