സം​സ്ഥാ​ന സെ​മി​നാ​ർ: സ്വാ​ഗ​ത​സം​ഘ​ം രൂപീകരിച്ചു
Wednesday, June 26, 2019 12:08 AM IST
നി​ല​ന്പൂ​ർ: കെ.​കു​ഞ്ഞാ​ലി ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 50 ാം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും സി​ഐ​ടി​യു രൂ​പ​വ​ത്ക​ര​ണ​ത്തി​ന്‍റെ 50ാം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി നി​ല​ന്പൂ​രി​ൽ സം​സ്ഥാ​ന സെ​മി​നാ​ർ ന​ട​ക്കും. സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് ജൂ​ലൈ 30ന് ​സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്. സെ​മി​നാ​റിനായി സ്വാ​ഗ​ത​സം​ഘം രൂ​പീകരിച്ചു.
കു​ഞ്ഞാ​ലി മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന രൂ​പ​വ​ത്ക​ര​ണ​യോ​ഗം സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ഏ​രി​യാ പ്ര​സി​ഡ​ന്‍റ് മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വഹിച്ചു.
സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പ​ദ്മാ​ക്ഷ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​രാ​ധ​കൃ​ഷ്ണ​ൻ, സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​മോ​ഹ​ൻ​ദാ​സ്, പി.​ടി.​ഉ​മ്മ​ർ, ഇ.​പി.​ഉ​മ്മ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​റി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മു​ഖ​ർ പ്ര​സം​ഗി​ക്കും. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ.(​ചെ​യ​ർ​മാ​ൻ), ഇ.​പ​ദ്മാ​ക്ഷ​ൻ(​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ).