ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്: തു​ട​ർച​ർ​ച്ച​ക​ൾ അ​നി​വാ​ര്യമെന്ന്
Wednesday, June 26, 2019 12:08 AM IST
മ​ല​പ്പു​റം: കേ​ര​ള സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഖാ​ദ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ളി​ൽ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ന്പ് വി​വി​ധ ത​ല​ങ്ങ​ളി​ൽ ആ​ശ​ങ്ക​ക​ളി​ല്ലാ​തെ​യു​ള്ള തു​റ​ന്ന ച​ർ​ച്ച​യ്ക്ക് സ​ർ​ക്കാ​ർ ത​യാ​റാ​കേ​ണ്ട​തു​ണ്ടെ​ന്നു എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ സം​വാ​ദം വി​ല​യി​രു​ത്തി.
സം​വാ​ദ​ത്തി​ൽ വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ സം​സാ​രി​ച്ചു.കേ​ര​ള​ത്തി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സു വ​രെ​യു​ള്ള സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട വി​ദ​ഗ്ധ സ​മി​തി​യാ​ണ് ഖാ​ദ​ർ ക​മ്മീ​ഷ​ൻ. സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ൻ, രാ​ഷ്ട്രീ​യ മാ​ധ്യ​മി​ക് ശി​ക്ഷാ അ​ഭി​യാ​ൻ എ​ന്നി​വ ല​യി​പ്പി​ക്കാന്‌ ഭാ​ര​ത സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ക​മ്മി​റ്റി​യു​ടെ നി​യ​മ​നം.
2019 ജ​നു​വ​രി​യി​ൽ മി​ക​വി​നാ​യു​ള്ള സ്കൂ​ൾ വി​ദ്യ​ഭ്യാ​സം എ​ന്ന ത​ല​ക്കെ​ട്ടി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​വാ​ദം സം​ഘ​ടി​പ്പി​ച്ച​ത്. ക​മ്മീ​ഷ​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന രീ​തി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും തു​റ​ന്നു ച​ർ​ച്ച ചെ​യ്യു​ന്ന​താ​യി​രു​ന്നു സം​വാ​ദം.
ധൃ​തി​പി​ടി​ച്ച് റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തു കൊ​ണ്ടു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ ഏ​കോ​പ​നം അ​ധ്യാ​പ​ക​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​യി വ​ഴി​മാ​റാ​ൻ ഇ​ട​യു​ണ്ട്.
സ്കൂ​ൾ ഗ്രൗ​ണ്ട്, ലൈ​ബ്ര​റി, ലാ​ബ് തു​ട​ങ്ങി​യ ഭൗ​തി​ക വി​ഭ​വ​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വ​യ്്ക്ക​പ്പെ​ടു​മെ​ന്ന​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ആ​വ​ശ്യ​മാ​യ​ത്ര അ​ധ്യാ​പ​ക​രു​ടെ ല​ഭ്യ​ത വ​ർ​ധി​ക്കു​മെ​ന്നു​ള്ള​തും പ്ലേ ​സ്കൂ​ളു​ക​ൾ​ക്കു​ള്ള കൃ​ത്യ​മാ​യ രൂ​പം കൈ​വ​രു​മെ​ന്നു​ള്ള​തും ഫ​ണ്ടു​ക​ളു​ടെ സു​താ​ര്യ​മാ​യ വി​നി​യോ​ഗ​വു​മെ​ല്ലാം ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ഗു​ണ​പ​ര​മാ​യ വ​സ്തു​ത​യാ​ണ്.
എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​കെ റാ​ഷി​ദ് ബു​ഖാ​രി അ​ധ്യ​ക്ഷ​ത വഹിച്ചു .