ഐ​ടി​ഐ​യ്ക്ക് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ശ്ര​മ​മെ​ന്നു മ​ന്ത്രി
Wednesday, June 26, 2019 12:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ലു​ട​ൻ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യെ അ​റി​യി​ച്ചു. നി​യ​മ​സ​ഭ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ഐ​ടി​ഐ​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാന്‌ താ​ഴേ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ര​ക്കു​പ​റ​ന്പി​ൽ ഒ​രേ​ക്ക​ർ ഭൂ​മി ക​ണ്ടെ​ത്തു​ക​യും പ്ര​സ്തു​ത ഭൂ​മി തൊ​ഴി​ൽ വ​കു​പ്പി​നു കൈ​മാ​റു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഭൂ​മി ല​ഭ്യ​മാ​യാ​ൽ ഉ​ട​ൻ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.