ക​ർ​മ പ​ദ്ധ​തി​ അ​വ​ലോ​ക​ന​ം;കേ​ന്ദ്ര സം​ഘം ജി​ല്ല​യില്‌
Wednesday, June 26, 2019 12:10 AM IST
മ​ല​പ്പു​റം: കേ​ര​ള വ​നം വ​ന്യ ജീ​വി വ​കു​പ്പി​ന്‍റെ 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ന​ട​പ്പാ​ക്കി​യ 20 ഇ​ന ക​ർ​മ പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി കേ​ന്ദ്ര സം​ഘം ജി​ല്ല​യി​ലെ​ത്തി.
കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ നി​യ​ന്ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യാ​ണ് മോ​ണി​റ്റ​റിം​ഗ് വിം​ഗ് ചെ​യ​ർ​മാ​ൻ ഡി​ഇ​ഒ പ്ര​കാ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​യ​ത്.
സോ​ഷ്യ​ൽ ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ പ്ലാ​ന്േ‍​റ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘം വി​ല​യി​രു​ത്തി.
നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​ഘം വി​ല​യി​രു​ത്തും.
ജി​ല്ല​യി​ലെ​ത്തി​യ സം​ഘ​ത്തെ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നോ​ജ്കു​മാ​ർ, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ദി​വാ​ക​ര​ൻ ഉ​ണ്ണി, കൃ​ഷ്ണ കു​മാ​ർ, രാ​ജേ​ഷ്, സ്പെ​ഷ​ൽ ഗ്രേ​ഡ് ഡ്രൈ​വ​ർ എ.​കെ ജ​യ​ൻ എ​ന്നി​വ​രും അ​നു​ഗ​മി​ച്ചു. റി​പ്പോ​ർ​ട്ട് സം​ഘം നേ​രി​ട്ട് മ​ന്ത്രാ​ല​യ​ത്തി​നു കൈ​മാ​റും.