അ​ഞ്ചി​ട​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 27ന്
Wednesday, June 26, 2019 12:10 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വിലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 27ന് ​ന​ട​ക്കും. ജി​ല്ല​യി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം വാ​ർ​ഡ് കീ​ഴ്ച്ചി​റ, ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ 18ാം വാ​ർ​ഡ് ക​ള​പ്പാ​റ, ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്ത് 10ാം വാ​ർ​ഡ് ന​രി​യാ​ട്ടു​പാ​റ, ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് വ​ട്ട​പ്പ​റ​ന്പ്, മം​ഗ​ലം പ​ഞ്ചാ​യ​ത്ത് 16ാം വാ​ർ​ഡ് കൂ​ട്ടാ​യി ടൗ​ണ്‍ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി 7595 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. പ​ര​പ്പ​ന​ങ്ങാ​ടി ഓ​ച്ചി​റ​യി​ൽ 1337, ഉൗ​ർ​ങ്ങാ​ട്ടി​രി ക​ള​പ്പാ​റ​യി​ൽ 1244, ആ​ന​ക്ക​യം ന​രി​യാ​ട്ടു​പാ​റ​യി​ൽ 1490, ആ​ലി​പ്പ​റ​ന്പ് വ​ട്ട​പ്പ​റ​ന്പി​ൽ 2108, മം​ഗ​ലം കൂ​ട്ടാ​യി ടൗ​ണി​ൽ 1416 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം.
28നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വാ​ർ​ഡ് പ​രി​ധി​യി​ൽ ജൂ​ണ്‍ 27നു ​വൈ​കിട്ട് അ​ഞ്ചു വ​രെ​യും 28നും ​മ​ദ്യ​നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.