ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ 36 കോ​ടി​യു​ടെ റ​ഗു​ലേ​റ്റ​ർ പ​ദ്ധ​തി: ആ​ലി​ൻ​ക​ട​വി​നു സാ​ധ്യ​ത​യേ​റി
Wednesday, June 26, 2019 12:10 AM IST
മ​ല​പ്പു​റം: ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം പ​രി​ധി​യി​ൽ പ​രി​ഗ​ണ​ന​യി​ലു​ള്ള റ​ഗു​ലേ​റ്റ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത തേ​ഞ്ഞി​പ്പ​ലം ക​ട​ക്കാ​ട്ടു​പാ​റ​യ്ക്ക് സ​മീ​പ​മു​ള്ള ആ​ലി​ൻ​ക​ട​വി​ൽ. പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ആ​ലി​ൻ​ക​ട​ലി​നു പ്രാ​മു​ഖ്യം ന​ൽ​കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് സാ​ധ്യ​ത​യേ​റി​യ​ത്.
ആ​ലി​ൻ​ക​ട​വ് മേ​ഖ​ല​യി​ൽ ക​ട​ലു​ണ്ടി​പു​ഴ​യ്ക്ക് താ​ര​ത​മ്യേ​ന വീ​തി കു​റ​വാ​യ​തും ജ​ല​സം​ഭ​ര​ണ ശേ​ഷി കൂ​ടു​ത​ലാ​യ​തു​മാ​ണ് അ​നു​കൂ​ല​മാ​യ​തെ​ന്നു ചീ​ഫ് എ​ൻ​ജി​നിയ​ർ കെ.​എ​ച്ച് ഷം​സു​ദീ​ൻ പ​റ​ഞ്ഞു. ക​ട​ലി​ൽ നി​ന്ന് നി​ശ്ചി​ത കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള​തും പു​ഴ​യോ​ര​ത്തി​നു ഉ​യ​രം കൂ​ടു​ത​ലു​ള്ള​തും അ​നു​കൂ​ല​മാ​യ ഘ​ട​ങ്ങ​ളാ​യാ​ണ് എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം വി​ല​യി​രു​ത്തി​യ​ത്. ആ​ലി​ൻ​ക​ട​വി​ൽ പു​ഴ​യോ​രം വ​രെ റോ​ഡു​ള്ള​തും വ​ള്ളി​ക്കു​ന്ന് ഭാ​ഗ​ത്തെ പു​ഴ​യോ​ര​ത്ത് റോ​ഡി​നാ​യി സ്ഥ​ലം ല​ഭി​ക്കു​മെ​ന്ന ഉ​റ​പ്പും പ്ര​ദേ​ശ​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് ഉ​ചി​ത​മാ​ണെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്തി.
മ​റ്റു ക​ട​വു​ക​ളെ അ​പേ​ക്ഷി​ച്ച് റ​ഗു​ലേ​റ്റ​ർ നി​ർ​മാ​ണ​ത്തി​നു ചെ​ല​വു കു​റ​യു​മെ​ന്ന​തും പാ​ലം നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന​തും മ​റ്റൊ​രു അ​നു​കൂ​ല​മാ​യ ഘ​ട​ക​മാ​ണ്. ഇ​റി​ഗേ​ഷ​ൻ ഐ​ഡി​ആ​ർ​ബി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ അ​നു​കൂ​ല റി​പ്പോ​ർ​ട്ടും നി​ല​വി​ലു​ണ്ട്. ജ​ല​സേ​ച​ന മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നി​ർ​ദേ​ശ പ്രകാരം ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് എ​ൻ​ജി​നിയ​റും സം​ഘ​വും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. വ​ള്ളി​ക്കു​ന്ന് ഇ​രു​ന്പോ​ത്തി​ങ്ങ​ൽ ക​ട​വി​ലാ​ണ് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നേ​ര​ത്തെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. 36 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. റ​ഗു​ലേ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​തോ​ടെ വ​ള്ളി​ക്കു​ന്ന്, തേ​ഞ്ഞി​പ്പ​ലം, മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ജ​ല വി​ത​ര​ണ​ത്തി​നും സം​വി​ധാ​ന​മാ​കും. ക​ട​ലി​ൽ നി​ന്നു ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തും ത​ട​യാ​നാ​കും.