കേ​ര​ള ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി വി.​ര​മേ​ശ​ൻ ചു​മ​ത​ല​യേ​റ്റു
Wednesday, June 26, 2019 12:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ ഭ​ക്ഷ്യ സു​ര​ക്ഷാ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച കേ​ര​ള ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി വി.​ര​മേ​ശ​ൻ ചു​മ​ത​ല​യേ​റ്റു.ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​ക്കി​യ സ​മ​ഗ്ര​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നു സം​സ്ഥാ​ന​ത​ല​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കു​ക, കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഭ​ക്ഷ്യ​അ​ലോ​ട്ട്മെ​ന്‍റ് വി​ത​ര​ണം എ​ന്നി​വ​യു​ടെ മേ​ൽ​നോ​ട്ടം, ഭ​ക്ഷ്യ ഉ​ത്പാ​ദ​നം, വി​ത​ര​ണം എ​ന്നി​വ നി​രീ​ക്ഷി​ച്ചു ഇ​ട​പെ​ട​ൽ ന​ട​ത്തു​ക, ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ, നി​ർ​വ​ഹ​ണ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മോ​ണി​റ്റ​ർ ചെ​യ്യു​ക, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭ​ക്ഷ്യ സം​ബ​ന്ധ​മാ​യ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​വെ​ന്നും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്നും ഉ​റ​പ്പാ​ക്കു​ക​യും ഇ​വ​ക്ക് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക, പ​രാ​തി​ക​ൾ കേ​ട്ടു തീ​ർ​പ്പാ​ക്കു​ക തു​ട​ങ്ങി വി​പു​ല​മാ​യ അ​ധി​കാ​ര​ങ്ങ​ളു​ള്ള ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ആ​ണി​ത്.
കെ.​വി മോ​ഹ​ൻ​കു​മാ​ർ ചെ​യ​ർ​മാ​നാ​യ ക​മ്മീ​ഷ​നി​ൽ ആ​റ് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. നി​ല​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യ വി. ​ര​മേ​ശ​ൻ 2011ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വ​ണ്ടൂ​രി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.
സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ന്‍റെ ചെ​യ​ർ​മാ​നാ​യും സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ബോ​ർ​ഡ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു. ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ഡ​യ​റ​ക്ട​റാ​ണ്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ - സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ദ്ദേ​ഹം മൂ​സ​ക്കു​ട്ടി -മ​ന​ഴി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​ണ്.