ഒാഫീസുകളിലെ ഇ- ​വേ​സ്റ്റ് കൈ​മാ​റി
Wednesday, June 26, 2019 12:11 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ച്ച ഇ​ല​ക്‌ട്രോണി​ക് വേ​സ്റ്റു​ക​ൾ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റി. വ​ർ​ഷ​ങ്ങ​ളാ​യി​ ഓ​ഫീ​സു​ക​ളു​ടെ കോ​ണു​ക​ളി​ൽ പൊ​ടി​പി​ടി​ച്ചു ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ശ​ല്യ​മാ​യി മാ​റി​യ കം​പ്യൂ​ട്ട​റു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​മാ​ണ് ജി​ല്ലാ ഹ​രി​ത​കേ​ര​ളം- ശു​ചി​ത്വ​മി​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച് ക്ലീ​ൻ കേ​ര​ള​യ്ക്ക് കൈ​മാ​റി​യ​ത്.
തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലെ കൈ​റ്റ് ജി​ല്ലാ ഓ​ഫീ​സ്, പി​ഡ​ബ്യു​ഡി ബി​ൽ​ഡിം​ഗ്സ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങി​ൽ നി​ന്നു​ള്ള ഇ ​വേ​സ്റ്റാ​ണ് ശേ​ഖ​രി​ച്ച​ത്. ക്ലീ​ൻ കേ​ര​ള ക​ന്പ​നി ഇ​വ പാ​ല​ക്കാ​ട്ടെ സം​സ്ക​ര​ണ യൂ​ണി​റ്റി​ലേ​ക്കു കൊ​ണ്ടു പോ​യി സം​സ്ക​രി​ക്കും. ബാ​ക്കി റീ​സൈ​ക്ലിം​ഗ് പ്ലാ​ന്‍റു​ക​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കും.
മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് ഇ ​വേ​സ്റ്റ് വാ​ഹ​നം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​ടി.​രാ​കേ​ഷ്, ക്ലീ​ൻ​കേ​ര​ള ക​ന്പ​നി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ മു​ജീ​ബ്, ശു​ചി​ത്വ​മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഒ.​ജ്യോ​തി​ഷ്, ടെ​ക്നി​ക്ക​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റ് കെ.​വി​നീ​ത്, ഹ​രി​ത​കേ​ര​ളം ആ​ർ​പി അ​ബു​ത​ൽ​ഹ​ത്ത്, ക​ള​ക്ട​റേ​റ്റ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ടി.​ഷി​ബു, ഐ​ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.