ഐ​റീ​ഷ് ഡ്രെയ്നേ​ജ് അ​ശാ​സ്ത്രീ​യ​മെ​ന്ന് ആരോപണം
Wednesday, June 26, 2019 12:11 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​വ​ണ്ണ-​തോ​ട്ടു​പൊ​യി​ൽ റോ​ഡി​ൽ ഇ​ടി​വ​ണ്ണ മു​ത​ൽ 420 മീ​റ്റ​ർ നീ​ള​ത്തി​ൽ ഒ​രു മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന ഐ​റീ​ഷ് ഡ്രെയ്​നേ​ജ് അ​ശാ​സ്ത്രീ​യ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഒ​രു വി​ഭാ​ഗം പ്ര​ദേ​ശ​വാ​സി​കള്‌ രം​ഗ​ത്ത്. റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് മാ​ത്ര​മാ​ണ് ഐ​റീ​ഷ് ഡ്രെയ്​നേ​ജ് നി​ർ​മി​ക്കു​ന്ന​ത്.
മ​റു​ഭാ​ഗ​ത്തു നി​ല​വി​ൽ ഡ്രെയ്​നേ​ജ് ഉ​ള്ള​തും ആ ​ഭാ​ഗം റോ​ഡി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന​തു​മാ​യ​തി​നാ​ൽ ര​ണ്ടു ഭാ​ഗ​ത്തും ഐ​റീ​ഷ് ഡ്രെയ്​നേ​ജ് നി​ർ​മി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നിയ​റു​ടെ നി​ല​പാ​ട്.
ഐ​റീ​ഷ് ഡ്രെയ്​നേ​ജ് നി​ർ​മി​ക്കു​ന്ന ഭാ​ഗ​ത്തു വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ ക​ലു​ങ്കു​മു​ണ്ട്. ഒ​രു ഭാ​ഗ​ത്ത് ഐ​റീ​ഷ് ഡ്രെയ്​നേ​ജ് വ​രു​ന്ന​തോ​ടെ മ​റു​ഭാ​ഗ​ത്തെ വെ​ള്ളം റോ​ഡി​ലേ​ക്കും സ​മീ​പ​ത്തെ പ​റ​ന്പു​ക​ളി​ലേ​ക്കും എ​ത്തു​മെ​ന്നും മ​റു​ഭാ​ഗ​ത്തും ഇത് നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ക​രാ​ർ പ്ര​കാ​രം 2.3 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡി​ന്‍റെ റീ ​ടാ​റി​ംഗും 420 മീ​റ്റ​ർ ഐ​റീ​ഷ് ഡ്രെയ്നേ​ജു​മാ​ണു​ള്ള​തെ​ന്നും ക​രാ​ർ പ്ര​കാ​ര​മാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തെ​ന്നും ക​രാ​റു​കാ​ര​നാ​യ വ​ണ്ടൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​റ​ഫു​ള്ള പ​റ​ഞ്ഞു.
90 സെ​ന്‍റി​മീ​റ്റ​ർ മു​ത​ൽ ഒ​രു മീ​റ്റ​ർ വ​രെ നീ​ള​ത്തി​ലാ​ണ് ഐ​റി​ഷ് ഡ്രെയ്​നേ​ജ് നി​ർ​മി​ക്കു​ക. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ 1.3 മീ​റ്റ​ർ വ​രെ വീ​തി​യു​ണ്ട.് ഇ​ത​നു​സ​രി​ച്ച് നീ​ളം കു​റ​യും.
അ​തി​നാ​ൽ കൂ​ടു​ത​ലാ​യൊ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നു പൊ​തു​മ​ര​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം നി​ല​ന്പൂ​ർ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ പ്രി​ൻ​സ് പ​റ​ഞ്ഞു.