പി​എ​‌സ‌്സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Wednesday, June 26, 2019 12:11 AM IST
മ​ല​പ്പു​റം : ജി​ല്ലാ പി​എ​സ‌്സി ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ടം പ​ണി​ക്കു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് അ​ജ​ണ്ട​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കേ​ര​ള പി​എ​സ‌്സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കെ.​പി സു​മ​തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​അ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. വി​ജോ​യ്രാ​ജ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ.​എം. സു​നീ​ഷ് വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ജ​യ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​കെ കൃ​ഷ്ണ​പ്ര​ദീ​പ്, എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ ബി​നു, പി​എ​സ്സി​ഇ​യു സം​സ്ഥാ​ന സെ​ക്രട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ വി.​കെ രാ​ജു, സി.​എ​സ് മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം വി.​പി അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. വി​ജോ​യ്രാ​ജ്, പി.​ടി. ര​ജ​നി, ഇ.​എ​സ് മ​നോ​ജ്, പി. ​അ​ബു, ബി​ൻ​സി ചെ​ന്ന​ൻ​കു​ന്നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പി.​ടി. ര​ജ​നി (പ്ര​സി​ഡ​ന്‍റ്), കെ.​ടി. ര​മേ​ശ്കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി. ​പ്ര​കാ​ശ​ൻ (സെ​ക്ര​ട്ട​റി), സു​സ​ൻ ഡി. ​ചാ​ക്കോ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി.​പി. ര​ജീ​ഷ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.