പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക കു​ടി​ശി​ക: ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മുഖ്യമന്ത്രി
Wednesday, June 26, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക കു​ടി​ശി​ക തീ​ർ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നു കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​യി​ട്ടു​ണ്ടോ​യെ​ന്നും ല​ഭ്യ​മാ​യാ​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു ഫ​ണ്ട​നു​വ​ദി​ക്കാ​മോ​യെ​ന്നും എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ചോ​ദി​ച്ച​പ്പോ​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് തു​ക വ​ക​യി​രു​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി ന​ൽ​കി. കു​ടി​ശി​ക തീ​ർ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി എം​എ​ൽ​എ​ക്ക് മ​റു​പ​ടി ന​ൽ​കി.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നാളെ

പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക​ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ല​ഹ​രി ക​ഴി​ക്ക​രു​ത്, വി​ൽ​ക്ക​രു​ത്, വാ​ങ്ങ​രു​ത് എ​ന്ന പ്ര​മേ​യ​വു​മാ​യി താ​ഴെ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നാ​ളെ ന​ട​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി.​ടി.​ക​മ്മു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​ടി.​മു​ഹ​മ്മ​ദ് പ്ര​മേ​യ വി​ശ​ദീ​ക​ര​ണം ന​ട​ത്തും. നാ​ളെ ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​നു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​ൻ.​സ​ക്കീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.