ഓ​ട്ടോ ത​ട്ടി റോ​ഡി​ൽ വീ​ണ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ബ​സ് ക​യ​റി മ​രി​ച്ചു
Wednesday, June 26, 2019 10:47 PM IST
എ​ട​ക്ക​ര: ഓ​ട്ടോ​റി​ക്ഷ ത​ട്ടി റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ സ്വ​കാ​ര്യ ബ​സ് ക​യ​റി മ​രി​ച്ചു. പോ​ത്തു​ക​ൽ കു​നി​പ്പാ​ല​യി​ലെ തെ​ങ്ങും​മു​റി​യി​ൽ ര​വീ​ന്ദ്ര​ൻ​നാ​യ​ർ (59) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ലാ​ണ് അ​പ​ക​ടം.

പാ​തി​രി​പ്പാ​ടം കു​റ​ത്തി​അ​മ്മ ദേ​വീ ക്ഷേ​ത്ര​ത്തി​ലേ​ക്കു സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ആ​ന​ക്ക​ല്ലി​ൽ വ​ച്ച് ഉ​പ്പ​ട ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ത​ട്ടി റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു വീ​ണ ഇ​യാ​ളു​ടെ വ​ല​തു ഭാ​ഗ​ത്തു കൂ​ടി എ​തി​രെ വ​ന്ന സ്വ​കാ​ര്യ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ നാ​ട്ടു​കാ​ർ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നി​നു പ​ന​ങ്ക​യം ക്ഷേ​ത്ര ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. ഭാ​ര്യ: ശ്യാ​മ. മ​ക്ക​ൾ: ര​ജി​ത (വി​പ്രോ, ബം​ഗ​ളു​രൂ), ര​ജീ​ഷ് (ദു​ബാ​യ്). മ​രു​മ​ക​ൻ: പ്ര​ജേ​ഷ് (വി​പ്രോ, ബം​ഗ​ളു​രൂ).