മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ 14,15 ന് ​ജി​ല്ല​യി​ൽ; റോ​ഡു​ക​ളും പാ​ല​ങ്ങ​ളും നാ​ടി​നു സ​മ​ർ​പ്പി​ക്കും
Saturday, July 13, 2019 12:10 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത്, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പു​ക​ളു​ടെ വി​വി​ധ നി​ർ​മാ​ണ, ഉ​ദ്ഘാ​ട​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത്, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ 14, 15 തി​യ​തി​ക​ളി​ൽ നി​ർ​വ​ഹി​ക്കും. വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, മ​ന്ത്രി കെ.​ടി ജ​ലീ​ൽ, ജി​ല്ല​യി​ലെ എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. 14നു ​രാ​വി​ലെ 9.30നു ​നി​ല​ന്പൂ​ർ നെ​ടു​ങ്ക​യം റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​രു​ളാ​യി ടൗ​ണി​ൽ മ​ന്ത്രി നി​ർ​വ​ഹി​ക്കും.
രാ​വി​ലെ 11ന് ​എ​ട​ക്ക​ര-​മ​രു​ത റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം എ​ട​ക്ക​ര മു​സ്ലി​യാ​ര​ങ്ങാ​ടി​യി​ൽ മ​ന്ത്രി നി​ർ​വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​മ​ല​പ്പു​റ​ത്തെ മു​ണ്ടു​പ​റ​ന്പ്- കാ​വു​ങ്ങ​ൽ ബൈ​പാ​സ് ര​ണ്ടാം​ഘ​ട്ടം റോ​ഡി​ന്‍റെ നാ​ലു​വ​രി പാ​ത​യാ​കു​ന്ന പ്ര​വൃ​ത്തി മു​ണ്ടു​പ​റ​ന്പ് ജം​ഗ്ഷ​നി​ൽ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നി​നു മ​ല​പ്പു​റം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ല​പ്പു​റം കി​ഴ​ക്കേ​ത്ത​ല​യി​ൽ ചാ​ന്ദ്നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി നി​ർ​വ​ഹി​ക്കും. വൈ​കിട്ട് നാ​ലി​നു ചേ​റൂ​ർ -കി​ളി​ന​ക്കോ​ട് പാ​റ​ക്ക​ണ്ണി-​വേ​ങ്ങ​ര-​കു​ന്നു​പു​റം റോ​ഡ് ഉ​ദ്ഘാ​ട​നം ചേ​റൂ​രി​ൽ (ചി​ന്ന​മ്മ​പ്പ​ടി)​മ​ന്ത്രി നി​ർ​വ​ഹി​ക്കും. കാ​ട​പ്പ​ടി-​പാ​ത്തി​ക്കു​ഴി-​പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ റോ​ഡി​ൽ പാ​ത്തി​ക്കു​ഴി റോ​ഡി​നു കു​റു​കെ നി​ർ​മി​ച്ച പാ​ത്തി​ക്കു​ഴി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ത്തി​ക്കു​ഴി പാ​ലം പ​രി​സ​ര​ത്ത് മ​ന്ത്രി വൈ​കിട്ട് അ​ഞ്ചി​നു നി​ർ​വ​ഹി​ക്കും.
15നു ​രാ​വി​ലെ 11.30നു ​ഓ​ല​പ്പീ​ടി​ക-​കു​ന്നു​പു​റം-​താ​നൂ​ർ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഓ​ല​പ്പീ​ടി​ക പ​രി​സ​ര​ത്ത് മ​ന്ത്രി നി​ർ​വ​ഹി​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​നു പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ ബി​എം ആ​ൻ​ഡ് ബി​സി ചെ​യ്ത് പ്ര​വൃ​ത്തി പൂ​ർ​ത്തി​ക​രി​ച്ച റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ബ​ഹു​നി​ല വി​ശ്ര​മ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ച​ന്ത​പ്പ​ടി റെ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്ത് ന​ട​ക്കും. സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ​ദ്ധ​തി സ​മ​ർ​പ്പ​ണം ന​ട​ത്തും. വൈ​കിട്ട് നാ​ലി​നു കു​റ്റി​പ്പു​റം - കൊ​ട​ക്ക​ൽ - ആ​ല​ത്തി​യൂ​ർ - ച​മ്ര​വ​ട്ടം - ന​രി​പ്പ​റ​ന്പ് റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​രി​പ്പ​റ​ന്പ് അ​ങ്ങാ​ടി​യി​ൽ മ​ന്ത്രി നി​ർ​വ​ഹി​ക്കും. 5.30ന് ​മ​ഞ്ചേ​രി തി​രൂ​ർ റോ​ഡി​ൽ പു​ത്തൂ​ർ റോ​ഡി​നു കു​റു​കെ നി​ർ​മി​ച്ച പു​ത്തൂ​ർ​പാ​ലം മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.