ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ച്ച​ത് ഒ​രു കോ​ടി​യുടെ ആ​നു​കൂ​ല്യ​ങ്ങ​ൾ
Saturday, July 13, 2019 12:10 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്കു മാ​ത്ര​മാ​യി അ​നു​വ​ദി​ച്ച​ത് ഒ​രു കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ. 2018 ന​വം​ബ​ർ മു​ത​ൽ 2019 മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 10666600 രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച​ത്. 33000 രൂ​പ സ​ബ്സി​ഡി നി​ര​ക്കി​ൽ 50 വീ​തം പ​ശു​ക്ക​ളെ വി​ത​ര​ണം ചെ​യ്യാ​ൻ 1650000 യാ​ണ് ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച​ത്. ’ വ​ണ്‍ കൗ’ ​പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ൽ 50 പ​ശു​ക്ക​ളെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി ക​ഴി​ഞ്ഞു. ’ ടൂ ​കൗ’ പ​ദ്ധ​തി പ്ര​കാ​രം 42 പ​ശു​ക്ക​ളെ​യും ന​ൽ​കി. 66000 രൂ​പ വീ​തം ചെ​ല​വു വ​രു​ന്ന പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ 2772000 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. അ​വ​ശ്യാ​ധി​ഷ്ഠി​ത പ​ദ്ധ​തി അ​നു​സ​രി​ച്ചു 99 യൂ​ണി​റ്റു​ക​ളും ജി​ല്ല​യി​ൽ പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​ത്യേ​ക പ്രൊ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു മാ​ത്രം 4950000 രൂ​പ​യാ​ണ് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ചെ​ല​വ​ഴി​ച്ച​ത്.
1050 കി​ലോ മി​ന​റ​ൽ മി​ക്സ​ർ നൂ​റു കി​റ്റു​ക​ളും സ​ബ്സി​ഡി നി​ര​ക്കി​ൽ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി​യി​രു​ന്നു. ഇ​തി​നാ​യി 105000 രൂ​പ​യും വി​നി​യോ​ഗി​ച്ചു. 50000 രൂ​പ വീ​തം 14 തൊ​ഴു​ത്തു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ഏ​ഴു ല​ക്ഷം രൂ​പ വേ​റെ​യും അ​നു​വ​ദി​ച്ചി​രു​ന്നു.
ഇ​തി​നു പു​റ​മെ ആ​ധു​നി​ക തൊ​ഴു​ത്ത് നി​ർ​മാ​ണ​ത്തി​നു നാ​ല് യൂ​ണി​റ്റു​ക​ൾ​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ വീ​തം നാ​ലു ല​ക്ഷ​വും ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി 89600 രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​പി ബി​ന്ദു​മോ​ൻ പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ അ​തി​ജീ​വ​നം പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ഈ ​മാ​സം ത​ന്നെ തു​ട​ങ്ങും. പ്ര​ള​യ​ത്തി​ൽ ജി​ല്ല​യി​ൽ ആ​കെ 32 പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്. 72 തൊ​ഴു​ത്തു​ക​ൾ പൂ​ർ​ണ​മാ​യും 215 എ​ണ്ണം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​രു​ന്നു.
വൈ​ക്കോ​ൽ, തീ​റ്റ​പ്പു​ൽ എ​ന്നി​വ​യ്ക്കും നാ​ശ​മു​ണ്ടാ​യി. ഇ​ക്കാ​ല​യ​ള​വി​ൽ അ​ടി​യ​ന്ത​ര സ​മാ​ശ്വാ​സ​മെ​ന്ന നി​ല​യി​ൽ നാ​ഷ​ണ​ൽ ഡ​യ​റി ഡെ​വ​ല​പ്പ്മെ​ന്‍റ് ബോ​ർ​ഡി​ൽ നി​ന്നു 45 മെ​ട്രി​ക് ട​ണ്‍ കാ​ലി​ത്തീ​റ്റ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യി​രു​ന്നു.