നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത ഒ​രു വ​ർ​ഷ​ത്തി​ന​കം പൂർത്തിയാക്കും: മ​ന്ത്രി
Monday, July 15, 2019 12:11 AM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി പ​ര​പ്പ​ന​ങ്ങാ​ടി ചു​രം പാ​ത ഒ​രു വ​ർ​ഷം കൊ​ണ്ട് പ്ര​വൃത്തി പൂ​ർ​ത്തി​ക​രി​ച്ചു പൊ​തു​ജ​ന​ത്തി​നു സ​മ​ർ​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. ഇ​ന്ന​ലെ നാ​ടു​കാ​ണി ചു​രം പാ​ത സ​ന്ദ​ശി​ച്ച വേ​ള​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ചു​ര​ത്തി​ൽ മ​ണ്ണു​നി​ര​ങ്ങി നീ​ങ്ങ​ൽ പ്ര​തി​ഭാ​സ​മു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കാ​നാ​യി ജി​യോ​ളാ​ജി​ക്ക​ൽ വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

മു​ൻ​സ​ർ​ക്കാ​ർ 450കോ​ടി​യാ​ണ് പ​ദ്ധ​തി​ക്കാ​യി കാ​രാ​ർ ന​ൽ​കി​യ​ത്. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ ക​രാ​ർ തു​ക പു​ന​ർ​നി​ർ​ണ​യം ചെ​യ്ത് 375കോ​ടി​യാ​ക്കി ചു​രു​ക്കി. ഇ​തി​നാ​യി ഡീ​റ്റെ​യി​ൽ​ഡ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​വ​ശ്യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം മു​ത​ൽ പ​ര​പ്പ​ന​ങ്ങാ​ടി വ​രെ റോ​ഡ് റ​ബ​റൈ​സ്ഡ് ചെ​യ്തു ക​ഴി​ഞ്ഞു.

ഓ​രോ ജി​ല്ല​യി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി 2015-16 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ബ​ജ​റ്റി​ലാ​ണ് ജി​ല്ലാ​ത​ല പ​താ​ക​നൗ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​പ​ദ്ധ​തി (ഡി​സ്ട്രി​ക് ഫ്ളാ​ഗ്ഷി​പ്പ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രോ​ജ​ക്ട് ) സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് പ​ദ്ധ​തി പ്ര​കാ​രം പ്ര​ഖ!്യാ​പി​ച്ച 21 പ്ര​വ​ർ​ത്തി​ക​ളി​ൽ ഒ​ന്നാ​ണ് നാ​ടു​കാ​ണി വ​ഴി​ക്ക​ട​വ് നി​ല​ന്പൂ​ർ എ​ട​വ​ണ്ണ മ​ഞ്ചേ​രി മ​ല​പ്പു​റം വേ​ങ്ങ​ര തി​രു​ര​ങ്ങാ​ടി വ​ഴി പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡ് ന​വീ​ക​ര​ണം. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി സം​സ്ഥാ​ന​ത്തെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ൽ​പ​ന​യി​ലൂ​ടെ അ​ധി​ക​മാ​യി സ​മാ​ഹ​രി​ക്കു​ന്ന തു​ക​യു​ടെ 50 ശ​ത​മാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യും തീ​രു​മാ​ന​മു​ണ്ടാ​യി.
അ​ഴി​മ​തി ര​ഹി​ത​വും സു​താ​ര്യ​വു​മാ​യി പ​ദ്ധ​തി​ക​ളോ​രോ​ന്നും ന​ട​പ്പാ​ക്കാ​ൻ വ​കു​പ്പു​ത​ല​ത്തി​ൽ ക​ർ​ശ​ന നി​ല​പാ​ടു​ക​ളും ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന ഗ​താ​ഗ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ച​രി​ത്ര​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ നാ​ഴി​ക​ക​ല്ലാ​വു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പി.​വി അ​ൻ​വ​ർ എം​എ​ൽ​എ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ.​സു​കു, വാ​ർ​ഡ് അം​ഗം പി.​ഹ​ക്കീം, പൊ​തു മ​രാ​മ​ത്തു വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നിയ​ർ ജി ​ഗീ​ത, സു​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ വി​ശ്വ​പ്ര​കാ​ശ്, അ​സി.​എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ൽ അ​സീ​സ്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.