സർവീസിൽനിന്ന് വിരമിച്ച യൂസ​ഫ് മാ​സ്റ്റ​ർക്ക് ആ​ദ​രം
Monday, July 15, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​ദ്യാ​ർ​ഥി​യാ​യി പ​ഠി​ച്ച അ​തേ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി 30 വ​ർ​ഷ​ം ജോ​ലി ചെ​യ്ത കെ.​പി.​യൂസ​ഫ് മാ​സ്റ്റ​ർ പ​ടി​യി​റ​ങ്ങി. പ​ട്ടി​ക്കാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘം ബാ​ച്ച് ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ പ​ട്ടി​ക്കാ​ട് പ​ള്ളി​ക്കു​ത്ത് കെ.​പി.​യ ൂസ​ഫ് മാ​സ്റ്റ​റാ​ണ് ഒൗ​ദ്യോ​ഗി​ക സ്കു​ൾ ജീ​വി​ത​ത്തി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങി​യ​ത് നാ​ട്ടി​ലെ മ​ത സാം​സ്കാ​രി​ക സ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​നി​ധ്യ​മാ​യി​രു​ന്ന അ​ധ്യാ​പ​ക​ന് സ്കൂ​ൾ പി​ടി​എ ആ​ദ​ര​വ് ന​ൽ​കി.
സ്കൂ​ൾ ക്ലാ​സ് റും ​ന​വീ​ക​ര​ണം. കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​ക വൃ​ത്തി പ്രോ​ത്സാ​ഹ​നം ,തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക വ​ഴി മാ​തൃ​കാ​പ്ര​വ​ർ​ത്ത​ന​മാ​ണ് യൂസ​ഫ് ന​ട​ത്തി​യി​രു​ന്ന​ത്. പി​ടി​എ​യു​ടെ ഉ​പ​ഹാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ൽ​കി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര സ​മി​തി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് എം.​നി​സ്താ​ർ പ്രി​ൻ​സി​പ്പ​ൽ കെ.​അ​ബ്ദു​ൽ ബ​ഷീ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക കെ.​ആ​മി​ന, കി​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​താ മ​ണി​യാ​ണി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി.​ക​ദീ​ജ, എ. ​ഉ​മ്മ​ർ, കെ.​പി.​യു​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.