ബൈ​ക്ക് ഇ​ടി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്
Monday, July 15, 2019 12:11 AM IST
എ​ട​പ്പാ​ൾ: കൗ​മാ​ര​ക്കാ​ര​ൻ ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ എ​ആ​ർ ക്യാ​ന്പി​ലെ ര​ഘു (28) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10നാ​ണ് അ​പ​ക​ടം. ഗ​താ​ഗ​തം നി​രോ​ധി​ച്ച ഭാ​ഗ​ത്ത് കൂ​ടി ബൈ​ക്കു​മാ​യെ​ത്തി​യ കൗ​മാ​ര​ക്കാ​ര​നെ ട്രാ​ഫി​ക്ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ഘു ത​ട​ഞ്ഞ​തോ​ടെ പെ​ട്ടെ​ന്ന് ബൈ​ക്ക് എ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം. ബൈ​ക്ക് ര​ഘു​വി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ഘു​വി​നെ എ​ട​പ്പാ​ൾ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.