പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Monday, July 15, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലീ​ഗ​ഡ് മു​സ്്ലിം സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ 2019-20 അ​ധ്യ​യ​ന വ​ർ​ത്തേ​ക്കു​ള്ള ബി​എ​എ​ൽ​എ​ൽ​ബി, എം​ബി​എ, ബി​എ​ഡ് എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. www.amuctonrollerexasm.com എ​ന്ന വെ​ബ് സൈ​റ്റി​ൽ ഫ​ലം ല​ഭ്യ​മാ​ണ്.

സാ​ഹി​ത്യോ​ൽ​സ​വം സ​മാ​പി​ച്ചു

ക​രു​വാ​ര​ക്കു​ണ്ട്: മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി കു​റ്റി​പു​ളി സി​എം​എ​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന സാ​ഹി​ത്യോ​ൽ​സ​വം സ​മാ​പി​ച്ചു. പ​ത്തു യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 350 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സര​ത്തി​ൽ 377 പോ​യി​ന്‍റ് നേ​ടി​യ കാ​വു​ങ്ങ​ൽ​പ​റ​ന്പ് യൂ​ണി​റ്റ് ജേ​താ​ക്ക​ളാ​യി. വെ​ള്ളു​വ​ങ്ങാ​ട് പ​ള്ളി​പ​ടി ര​ണ്ടാം സ്ഥാ​നം നേ​ടി. സ​മാ​പ​ന യോ​ഗം എ​സ്‌വെെഎ​സ് വ​ണ്ടൂ​ർ സോ​ണ്‍ സെ​ക്ര​ട്ട​റി ടി.​അ​ബ്ദു​ൽ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ൾ​വി പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കി​ഴ​ങ്ങ​ത്തോ​ൾ ബൂ​ത്ത് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ കേ​ൾ​വി പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി. കെ​പി​സി​സി മെ​ംബർ വി.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കാ​ർ​വ​ർ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ ഐ​എ​ൻ​ടി​യു​സി​ഇ ജി​ല്ലാ സെ​ക്ര​ട്ട​റി പ​ച്ചീ​രി സു​ബൈ​ർ, കൗ​ണ്‍​സി​ല​ർ നി​ശാ സു​ബൈ​ർ, പ്ര​കാ​ശ് മ​ല​യ​ത്ത്, അ​ഖി​ൽ കാ​പ്പി​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.