റോ​ഡു​ നി​ർ​മാ​ണ​ത്തി​ന് ഭൂവസ്ത്രം നി​ർ​ബ​ന്ധ​മാ​ക്കും: മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ
Monday, July 15, 2019 12:13 AM IST
എ​ട​ക്ക​ര: സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ ബിസി പ്ര​വൃത്തി​യി​ൽ ജി​യോ ടെ​ക്സു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. സ്വാ​ഭാ​വി​ക റ​ബ​ർ ചേ​ർ​ത്ത ബി​റ്റു​മി​നൊ​പ്പം ഷ്ര​ഡ് പ്ളാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ കൂ​ടി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
ഇ​തോ​ടൊ​പ്പം ക​യ​ർ ഭൂവസ്ത്ര​ങ്ങൾ കൂ​ടി നി​ർ​ബ​ന്ധ​മാ​ക്കും. ഇ​തി​ലൂ​ടെ റോഡിന്‍റെ ഗു​ണ​മേന്മ​ക്കൊ​പ്പം ക​യ​ർ വ്യ​വ​സാ​യ​ത്തിെ​ൻ​റ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു വ​രു​ത്താ​നാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന എ​ട​ക്ക​ര മ​രു​ത റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃത്തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​സ്തി വി​ക​സി​പ്പി​ക്കു​ന്ന​തി​നൊ​പ്പം നി​ല​വി​ലു​ള്ള​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലും സ​ർ​ക്കാ​ർ കാ​ര്യ​മാ​യ ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ട്. മ​ഴ​ക്കാ​ലം ക​ഴി​യു​ന്ന​തോ​ടു കൂ​ടി ഓ​രോ മ​ണ്ഡ​ല​ത്തി​ലേ​ക്കും നാ​ലു മു​ത​ൽ അ​ഞ്ചു കോ​ടി വ​രെ മെ​യി​ന്‍റ​ന​ൻ​സ് ഇ​ന​ത്തി​ൽ ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
പു​തി​യ പാ​ല​വും റോ​ഡും കെ​ട്ടി​ട​ങ്ങ​ളും വ​രു​ന്ന​തോ​ടൊ​പ്പം പു​തി​യ സം​സ്കാ​ര​വും രൂ​പ​പ്പെ​ടു​ത്താ​ൻ ന​മു​ക്കാ​വ​ണം. പാ​ത​യോ​ര​ങ്ങ​ളി​ലെ പാ​ർ​ക്കിം​ഗി​ൽ ഒ​രു പു​തി​യ ശീ​ലം രൂ​പ​പ്പെ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.
കാ​ൽ​ന​ട​ക്കാ​ർ​ക്ക് കൂ​ടി മാ​ന്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​ക​ണം. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്നു പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.