മ​ല​പ്പു​റം സ​ബ് ര​ജി​സ്ട്രാ​ർ ഒാഫീസ് കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​നം നടത്തി
Monday, July 15, 2019 12:13 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കു​ക​യെ​ന്ന​താ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ര​ജി​സ​ട്രേ​ഷ​ൻ വ​കു​പ്പി​ലും അ​തി​നാ​വ​ശ്യ​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് 51 സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്നു​ണ്ട്.
അ​തി​ൽ ആ​റെ​ണ്ണം മ​ല​പ്പു​റ​ത്താ​ണ്.​പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റാ​ൻ ജീ​വ​ന​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണ്. മാ​ന്യ​മാ​യി പെ​രു​മാ​റാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. മു​ക്കം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.