ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 15, 2019 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സേ​വ​ന​ങ്ങ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്രാ​യ​മാ​യ വ്യ​ക്തി​ക​ൾ​ക്കും പ്ര​യാ​സ​ര​ഹി​ത​മാ​യി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ച്ച ഫ്ര​ണ്ട് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ നി​ർ​വ​ഹി​ച്ചു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് നി​ൽ​ക്കു​ന്ന​ത് ഉ​യ​ർ​ന്ന സ്ഥ​ല​ത്താ​യ​തി​നാ​ൽ നി​ര​വ​ധി സ്റ്റെ​പ്പു​ക​ൾ ക​യ​റി വേ​ണം നി​ല​വി​ലെ ഫ്ര​ണ്ട് ഓ​ഫീ​സി​ലെ​ത്താ​ൻ.ഫ്ര​ണ്ട് ഓ​ഫീ​സ് സേ​വ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പെ​ട്ട​മ​ണ്ണ റീ​ന നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കെ​ക്ക​ര, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മാ​രാ​യ പി.​ടി.​ഹൈ​ദ്രോ​സ് ഹാ​ജി, ക​പ്പൂ​ർ സൗ​ദ, എ.​കെ.​ഹം​സ മാ​സ്റ്റ​ർ, ബ്ലോ​ക്ക് മെ​ംബർ കെ.​കെ.​ജാ​ഫ​ർ, സെ​ക്ര​ട്ട​റി ജെ​സി, മെ​ന്പ​ർ​മാ​രാ​യ ശ​റ​ഫു​ദ്ദീ​ൻ, അ​ഫ്സ​ത്ത് ആ​ലാ​ലു​ക്ക​ൽ, മൊ​യ്തു​പ്പു പി​ലാ​ക്ക​ൽ, ബി​നി​ഷ​ക​പ്പൂ​ർ, സു​ലൈ​മാ​ൻ നാ​ല​ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.