കു​ടും​ബ​ശ്രീ മാ​ർ​ക്ക​റ്റിം​ഗ് കേ​ന്ദ്രം അ​വ​ഗ​ണ​ന​യി​ൽ
Monday, July 15, 2019 12:13 AM IST
മ​ഞ്ചേ​രി: സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നു വേ​ണ്ടി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ 10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച മാ​ർ​ക്ക​റ്റിം​ഗ് കേ​ന്ദ്രം അ​വ​ഗ​ണ​ന​യി​ൽ. മ​ഞ്ചേ​രി സീ​തി​ഹാ​ജി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​മി​ച്ച കു​ടും​ബ​ശ്രീ മാ​ർ​ക്ക​റ്റിം​ഗ് കേ​ന്ദ്ര​മാ​ണ് ക​ടു​ത്ത അ​വ​ഗ​ണ​ന പേ​റി ക​ഴി​യു​ന്ന​ത്. സ്വ​കാ​ര്യ​ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച കേ​ന്ദ്ര​ത്തി​ന് പ​രി​സ​രം ഇ​പ്പോ​ൾ സാ​മൂ​ഹി​ക​വ​രു​ദ്ധ​രു​ടെ ഇ​ട​ത്താ​വ​ള​മാ​യ സ്ഥി​തി​യി​ലാ​ണ്. യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നാ​ണ് ഈ ​ഭാ​ഗം വി​നി​യോ​ഗി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ മ​ഞ്ചേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ താ​ത്​കാ​ലി​ക​മാ​യി കെ​ട്ടി ഉ​യ​ർ​ത്തി​യ ഷെ​ഡ്ഡി​ലാ​ണ് അ​വ​രു​ടെ കാ​ർ​ഷി​കോ​ത്പന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. സീ​തി​ഹാ​ജി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഷ​ട്ട​റി​ട്ട് നി​ര​വ​ധി സ്റ്റാ​ളു​ക​ളും വ​നി​താ ഹോ​ട്ട​ല​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും നോ​ക്കു​കു​ത്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.