ഡോ.​ടി.​അ​നി​ത​കു​മാ​രി ട്യൂ​ബി​ൻ​ഗെ​ൻ ഗു​ണ്ട​ർ​ട്ട് ചെ​യ​ർ ഹോ​ൾ​ഡ​ർ
Tuesday, July 16, 2019 12:26 AM IST
തി​രൂ​ർ: തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല ജ​ർ​മ്മ​നി​യി​ലെ ട്യൂ​ബി​ൻ​ഗെ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഡോ.​ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട് ചെ​യ​ർ​ഹോ​ൾ​ഡ​റും വി​സി​റ്റിം​ഗ് പ്രഫ​സ​റും ആ​യി സാ​ഹി​ത്യ​വി​ഭാ​ഗം ഡീ​നും ര​ജി​സ്ട്രാ​ർ ഇ​ൻ ചാ​ർ​ജു​മാ​യ ഡോ.​ടി.​അ​നി​ത​കു​മാ​രി നി​യ​മി​ത​യാ​യി.​പ്രഫ.​സ്ക​റി​യ സ​ഖ​റി​യ ചെ​യ​ർ ഹോ​ൾ​ഡ​റും പ്രാ​ഫ.​എം.​ശ്രീ​നാ​ഥ​ൻ വി​സി​റ്റിം​ഗ് പ്രഫ​സ​റായും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ദ്യ ധാ​ര​ണാ​പ​ത്രം 2019ൽ ​പു​തു​ക്കു​ക​യു​ണ്ടാ​യി.
ഡോ.​ടി.​അ​നി​ത​കു​മാ​രി ഇ​ന്ന് ട്യൂ​ബി​ൻ​ഗ​നി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. ഓ​ഗ​സ്റ്റ് 22 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​ല​യാ​ള​ഭാ​ഷ​ക്ക് വേ​ണ്ടി​യു​ള്ള സ​മ്മ​ർ കോ​ഴ്സ്, ഗു​ണ്ട​ർ ചെ​യ​ർ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ഏ​കോ​പ​നം എ​ന്നി​വ ഡോ.​അ​നി​ത​കു​മാ​രി നി​ർ​വ​ഹി​ക്കും. 2015ലാ​ണ് ട്യൂ​ബി​ൻ​ഗ​നി​ൽ ഗു​ണ്ട​ർ​ട്ട് ചെ​യ​ർ സ്ഥാ​പി​ത​മാ​യ​ത്. മ​ല​യാ​ള​ത്തി​നു​വേ​ണ്ടി വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സ്ഥാ​പി​ത​മാ​യ ഏ​ക ചെ​യ​ർ എ​ന്ന സ​വി​ശേ​ഷ​ത​യും ഗു​ണ്ട​ർ​ട്ട് ചെ​യ​റി​നു​ണ്ട്.