നി​ല​ന്പൂ​ർ-​ഗൂ​ഡ​ല്ലൂ​ർ സ​ർ​വീ​സ് തു​ട​ങ്ങി
Tuesday, July 16, 2019 12:26 AM IST
നി​ല​ന്പൂ​ർ: കെഎസ്ആ​ർ​ടി​സി നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു ഗൂ​ഡ​ല്ലൂ​രി​ലേ​ക്കു പു​തി​യ ര​ണ്ടു സ​ർ​വീ​സു​ക​ൾ ഇ​ന്ന​ലെ മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. ഡി​പ്പോ​യി​ൽ ന​ട​ന്ന ച​ട​ങ്ങ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഫൈ​സ​ൽ ത​ങ്ങ​ൾ, ആ​ലീ​സ്മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്നു ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ൻ. വേ​ലു​ക്കു​ട്ടി, ബാ​ബു, യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. കൈ​ര​ളി​ദാ​സ്, ഇ.​ടി. ഗം​ഗാ​ധ​ര​ൻ, എ​ടി​ഒ വി.​എ​സ്.​സു​രേ​ഷ്, എ​ഡി​ഇ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ലു ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ തു​ട​ക്ക​ത്തി​ൽ ര​ണ്ടു ബ​സു​ക​ളാ​ണ് ല​ഭ്യ​മാ​യ​ത്. ബ​സു​ക​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ര​ണ്ടു ബ​സു​ക​ൾ കൂ​ടി ഓ​ടി​ത്തു​ട​ങ്ങും. നി​ല​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും തൃ​ശൂ​രി​ൽ നി​ന്നും ഗൂ​ഡ​ല്ലൂ​രി​ലേ​ക്കു നേ​രി​ട്ടു ബ​സു​ക​ളു​ണ്ട്.
നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ നി​ന്നു ധാ​രാ​ളം യാ​ത്ര​ക്കാ​രാ​ണ് ദി​വ​സ​വും ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള​ത്. ഗൂ​ഡ​ല്ലൂ​ർ വ​ഴി ഉൗ​ട്ടി, മൈ​സൂ​രു, ബം​ഗ​ളു​രൂ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു ദി​വ​സ​വും ഒ​ട്ടേ​റേ പേ​രാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. രാ​വി​ലെ ഏ​ഴി​നു നി​ല​ന്പൂ​രി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് 8.25ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തും. ഒ​ന്പ​തി​നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു തി​രി​ക്കും. തു​ട​ർ​ന്നു ഉ​ച്ച​യ്ക്ക് 12.20ന് ​ഗൂ​ഡ​ല്ലൂ​രി​ലെ​ത്തും. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നു 12.45ന് ​തി​രി​ച്ചു വൈ​കു​ന്നേ​രം 4.05ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തും. 4.45ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു തി​രി​ച്ചു 6.10ന് ​നി​ല​ന്പൂ​രും രാ​ത്രി 8.05ന് ​ഗൂ​ഡ​ല്ലൂ​രെ​ത്തും. 8.20ന് ​ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നു തി​രി​ച്ച് 10.15 നി​ല​ന്പൂ​രി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. മ​റ്റൊ​രു ബ​സ് നി​ല​ന്പൂ​രി​ൽ നി​ന്നു 7.30നു ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കു തി​രി​ക്കും. 8.55ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തും. 9.30ന് ​അ​വി​ടെ നി​ന്നു തി​രി​ച്ച് 12.50ന് ​ഗൂ​ഡ​ല്ലൂ​രി​ലെ​ത്തും. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നു ഉ​ച്ച​യ്ക്ക് 1.20ന് ​തി​രി​ച്ച് 3.15ന് ​നി​ല​ന്പൂ​രും 4.40ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലു​മെ​ത്തും. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു അ​ഞ്ചു​മ​ണി​ക്ക് തി​രി​ച്ച് 8.20ന് ​ഗൂ​ഡ​ല്ലൂ​രി​ലെ​ത്തും. 8.40ന് ​ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നു തി​രി​ച്ച് 10.35ന് ​നി​ല​ന്പൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.