ആ​ലം​കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ന​ട​പ​ടി​യാ​യി​ല്ല
Tuesday, July 16, 2019 12:27 AM IST
ച​ങ്ങ​രം​കു​ളം: ചോ​ർ​ന്നൊ​ലി​ക്കു​ന്ന ആ​ലം​കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ൻ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യാ​യി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് മു​ന്നി​ൽ ജം​ഗ്ഷ​നി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പോ​ലും ത​ട​സം സൃ​ഷ്ടി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന വി​ല്ലേ​ജ് കെ​ട്ടി​ട​മാ​ണ് രാ​ഷ്ട്രീ​യ വ​ടം വ​ലി​ക​ൾ മൂ​ലം വ​ർ​ഷ​ങ്ങ​ളാ​യി ശോ​ച​്യാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​ത്.
ആ​ലം​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടൗ​ണി​ൽ ബ​സ് സ്റ്റാ​ൻ​ഡ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് 25 ല​ക്ഷം രൂ​പ മു​ട​ക്കി വി​ല്ലേ​ജ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് ന​ൽ​കി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ പി​ടി​വാ​ശി മൂ​ലം ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ പു​തി​യ കെ​ട്ടി​ട​വും ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
വി​ല്ലേ​ജ് ഒാഫീസ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് പൊ​ന്നാ​നി എം​എ​ൽ​എ കൂ​ടി​യാ​യ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ​യും റ​വ​ന്യൂ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​ർ​ന്ന് വി​ല്ലേ​ജ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും രാ​ഷ്ട്രീ​യ വ​ടം​വ​ലി​ക​ൾ തു​ട​ർ​ന്ന​തോ​ടെ വി​ല്ലേ​ജ് കെ​ട്ടി​ടം ശോ​ച​്യവസ്ഥ തുടർന്നു.
ആ​ലം​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ വി​ല്ലേ​ജ് കെ​ട്ടി​ടം മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ഷ് ചെ​ന്നി​ത്ത​ല​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
മ​ഴ തു​ട​ങ്ങി​യ​തോ​ടെ വി​ല്ലേ​ജ് കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഒാഫീസ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.