ഗ്രാ​മ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​മു​ള്ള പ​ദ്ധ​തി​ക​ൾ: സ്പീ​ക്ക​ർ
Tuesday, July 16, 2019 12:27 AM IST
പൊ​ന്നാ​നി: ന​ന്നം​മു​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ റോ​ഡു​ക​ളു​ടെ​യും പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 95 ശ​ത​മാ​നം റോ​ഡു​ക​ളു​ടെ​യും ബിഎം ആ​ൻ​ഡ് ബിസി പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ബിഎം ആ​ൻ​ഡ് ബിസി ചെ​യ്തു ന​വീ​ക​രി​ച്ച വാ​ര്യ​ർ​മൂ​ല ചേ​ല​ക്ക​ട​വ് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ഗ​താ​ഗ​തം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും പൊ​ന്നാ​നി​യി​ൽ ന​ട​ക്കു​ന്ന​ത് സ​മ​ഗ്ര വി​ക​സ​ന​മാ​ണ്. പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ ടെ​ൻ​ഡ​റി​ൽ പ​റ​ഞ്ഞ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ഴി​മ​തി സം​ര​ക്ഷി​ക്കി​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഗ്രാ​മ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
398 ല​ക്ഷം രൂ​പ​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി​യാ​ണ് പ​ദ്ധ​തി​യ്ക്കാ​യി ല​ഭി​ച്ച​ത്. മ​ല​ബാ​ർ പ്ല​സ് ക​ണ്‍​സ്ട്ര​ക്ഷ​ൻ​സ് ആ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം. പ​ദ്ധ​തി​യി​ലൂ​ടെ റോ​ഡി​ന്‍റെ വീ​തി അ​ഞ്ച​ര മീ​റ്റ​റോ​ള​മാ​ക്കു​ക​യും ഒ​രു ക​ലു​ങ്ക്, 115 മീ​റ്റ​ർ കാ​ന​ക​ൾ, ഐ​റി​ഷ് ഡ്രൈ​യി​ൻ നി​ർ​മാ​ണം, 200 മീ​റ്റ​ർ സം​ര​ക്ഷ​ണ ഭി​ത്തി, റോ​ഡ് മാ​ർ​ക്കി​ംഗ്സ്, സൈ​ൻ ബോ​ർ​ഡു​ക​ൾ, റോ​ഡ് സ്റ്റ​ഡ്സ് എ​ന്നി​വ​യും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡ് 1300 കി​ലോ​ഗ്രാം പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.