മലപ്പുറം: എൽഡിഎഫ് സർക്കാർ അടിച്ചേൽപ്പിച്ച വൈദ്യുതി ചാർജ്് വർധനവ് പിൻവലിക്കുക, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് കവർന്നെടുക്കുന്നതു അവസാനിപ്പിക്കുക, കാരുണ്യ ചികിത്സാ പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു പ്രതിഷേധ ധർണ നടത്തി. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ മഞ്ഞളാംകുഴി അലി എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യുഡിഎഫ് ചെയർമാൻ എ.ആർ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആലിപ്പറന്പിൽ മണ്ഡലം മുസ്്ലിംലീഗ് സീനിയർ വൈസ് പ്രസിഡന്റ് എ.കെ നാസർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ സി.കെ അൻവർ അധ്യക്ഷത വഹിച്ചു. വെട്ടത്തൂരിൽ മണ്ഡലം മുസ്്ലിംലീഗ് പ്രസിഡന്റ് എ.കെ മുസ്തഫയും മേലാറ്റൂരിൽ ഡിസിസി സെക്രട്ടറി സി. സുകുമാരനും പുലാമന്തോളിൽ മണ്ഡലം യുഡിഎഫ് ചെയർമാൻ സി. സേതുമാധവനും ഏലംകുളത്ത് മണ്ഡലം യുഡിഎഫ് കണ്വീനർ എസ്.അബ്ദുൾ സലാമും താഴെക്കോട് കെപിസിസി അംഗം വി. ബാബുരാജും ധർണ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ സ്ഥലങ്ങളിൽ സലീം കുരുവന്പലം ഉസ്മാൻ താമരത്ത്, തങ്കച്ചൻ, കെ.എച്ച് അബു, പത്തത്ത് ജാഫർ, കൊളക്കാടൻ അസീസ്, കെ.അലി അക്ബർ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സദഖ, സി.എച്ച് ഹംസക്കുട്ടി ഹാജി, ഡി.സി.സി മെംബർ ടി.പി മോഹൻദാസ് എന്ന അപ്പു, സി.ടി നൗഷാദലി, എൻ മോഹൻദാസ്, പി.കെ.മാനു, എം.പി.മജീദ് , സിദ്ദീഖ് വാഫി, സി.പി.ശശിധരൻ എന്നിവർ പ്രസംഗിച്ചു.
അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ് സയാഹ്ന ധർണ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ കുന്നത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു, ജോർജ് കുളത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഉസ്മാൻ താമരത്ത്, അമീർപാതാരി, പി.വിശ്വനാഥൻ, എം.എം.പിലിപ്പ്, അജിത്, സെയതുട്ടിഹാജി എന്നിവർ പ്രസംഗിച്ചു, ചെയർമാൻ ടി. ഹരിദാസ് അധ്യക്ഷത വഹിച്ചു. കണ്വീനർ ഹാരിസ് കളത്തിൽ സ്വാഗതം പറഞ്ഞു.
ആനമങ്ങാട് സെന്ററിൽ നടന്ന സായാഹ്ന ധർണ മുസ്ലിംലീഗ് നിയോജക മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് എ.കെ.നാസർ ഉദ്ഘാടനം ചെയ്തു. ആലിപ്പറന്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.അലി അക്ബർ മുഖ്യപ്രഭാഷണം നടത്തി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സദഖ, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് സി.എച്ച് ഹംസക്കുട്ടി ഹാജി, ഡിസിസി മെംബർ ടി.പി.മോഹൻദാസ് എന്ന അപ്പു, സി.ടി.നൗഷാദലി, എൻ.മോഹൻദാസ്, എം.മുഹമ്മദ്, വല്ലത്തിൽ, പി.ടി.അലി,. പി.കെ.മാനു സ്വഗതവും എം.പി.മജീദ് നന്ദിയും പറഞ്ഞു.
നിലന്പൂർ: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ആക്രമണം സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയതാണെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരെ നിലന്പൂർ മുനിസിപ്പിൽ കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റി കോളജിൽ പതിറ്റാണ്ടുകളായി സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ എസ്എഫ്ഐ നടത്തുന്ന തേർവാഴ്ച്ചയുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസമുണ്ടായത്. പിഎസ്സിയുടെ വിശ്വാസ്യത നഷ്ടമായെന്നും ആര്യാടൻ പറഞ്ഞു. യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ സീമാടൻ സമദ് അധ്യക്ഷനായിരുന്നു. നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, ടി.സിദിഖ്, എ. ഗോപിനാഥ്, പാലോളി മെഹബൂബ്, ബിനോയി പാട്ടത്തിൽ, പി.വി.ഹംസ, അടുക്കത്ത് ഇസ്ഹാഖ് എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ: സംസ്ഥാനം ഭരിക്കുന്നത് ധൂർത്തും ധാർഷ്ട്യവും നിറഞ്ഞ സർക്കാരെന്ന് പി.കെ.ബഷീർ എംഎൽഎ. കുറ്റപ്പെടുത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് ചാലിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് നാലകത്ത് ഹൈദരലി അധ്യക്ഷത വഹിച്ചു.
കല്ലട കുഞ്ഞുമുഹമ്മദ്, നൗഷാദ് പൂക്കോടൻ, തോണിക്കടവൻ ഷൗക്കത്ത്, ബെന്നി കൈതോലിൽ, തോണിയിൽ സുരേഷ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിനു ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.ടി. ലെസ്ന, ലിസി ജോസഫ്, എം.കെ.ഹാരീസ് ബാബു, പാലക്കയം കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾ എംഎൽഎക്ക് നിവേദനവും നൽകി.
എടക്കര: കേന്ദ്രസംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് എടക്കര, മൂത്തേടം എന്നിവിടങ്ങളിൽ ധർണ സംഘടിപ്പിച്ചു. എടക്കരയിൽ ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ സത്താർ മാഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗങ്ങളായ ഒ.ടി. ജെയിംസ്, സറീന മുഹമ്മദലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് അന്പാട്ട്, ബാബു തോപ്പിൽ, നാസർ കാങ്കട, കെ. രാധാകൃഷ്ണൻ, വി.വി. പ്രസാദ്, കബീർ പനോളി, കെ.സി. ഷാഹുൽ ഹമീദ്, അസീസ് ഉണിച്ചന്തം എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് മൂത്തേടം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ നടത്തി. എൻ.എ കരീം ഉദ്ഘാടനം ചെയ്തു. ജസ്മൽ പുതിയറ അധ്യക്ഷത വഹിച്ചു. ഉസ്മാൻ കാറ്റാടി വി.പി അബ്ദുറഹ്മാൻ, എൻ.കെ കുഞ്ഞുണ്ണി, ആന്റണി മാത്യു എന്നിവർ പ്രസംഗിച്ചു.
ചുങ്കത്തറയിൽ യുഡിഎഫ് പ്രതിഷേധ ധർണ നടത്തി. ധർണ കെപിസിസി. സെക്രട്ടറി വി.എ.കരീം ഉദ്ഘാടനം ചെയ്തു. ആര്യാടൻ ഷൗക്കത്ത്, യു.മൂസ, കെ.ടി.കുഞ്ഞാൻ, കെ.സ്വപ്ന, പരപ്പൻ ഹംസ, പറന്പിൽ ബാവ, ഗഫൂർ ചുങ്കത്തറ, എ.യു.സെബാസ്റ്റ്യൻ, പറാട്ടി കുഞ്ഞാൻ, അൻവർ എന്നിവർ പ്രസംഗിച്ചു.
പൂക്കോട്ടുംപാടം: അമരന്പലം ഗ്രാമപഞ്ചായത്തിലേക്കു യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.ധർണ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാബുമോഹനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സീതിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. യുഡിഎഫ് മണ്ഡലം പ്രസിഡന്റ് കേന്പിൽരവി, ബ്ലോക്ക് കോണ്ഗ്രസ് ഭാരവാഹികളായ എൻ.എം ബഷീർ, സി, വേണുഗോപാൽ, പൊട്ടിയിൽ ചെറിയാപ്പു, കുണ്ടിൽമജീദ്, സണ്ണി പുലികുത്തിയേൽ, സമീർ പുളിക്കൽ, സി.ടി സുബൈർ എന്നിവർ പ്രസംഗിച്ചു. ടൗണിൽ നടന്ന പ്രകടനത്തിനു പി.ജി രാജഗോപാലൻ, വി.പി അബ്ദുൾ കരീം, ജയൻ ജോസഫ്, അബ്ദുള്ള പാവുങ്ങൽ, അഷ്റഫ് മുണ്ടശേരി എന്നിവർ നേതൃത്വം നൽകി.
കരുളായി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ കരുളായി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. കക്കോടൻ നാസർ അധ്യക്ഷത വഹിച്ചു. സുരേഷ്, കുഞ്ഞുട്ടി പനോലൻ, കെ.പി നസീർ, അനീഷ് കരുളായി, കെ.കെ ഖാലിദ്, എം.അബ്ദുൾ സലാം, കെ. റഷീദ്, പനോലൻ ചെറി, കെ.ടി സൈതലവി, ഇ.കെ ഉസ്മാൻ, ടി.പി ആയിഷ, പി.പി ഖദീജ, ഖദീജ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു
കരുവാരക്കുണ്ട്: യുഡിഎഫ് കിഴക്കെത്തലയിൽ സായാഹ്ന ധർണ നടത്തി. എൻ.ഉണ്ണീൻകുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സെക്രട്ടറി പി.ഇന്പിച്ചിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.ഇംതിയാസ് ബാബു, കെ.മുഹമ്മദ്, ജോസ് ഉള്ളാട്ട്, വി.മുഹമ്മദ് റിയാസ്, അസ്ലം അമീൻ, വി.ആബിദലി, വി.ശബീറലി, സി.അലവി, എം.കെ മുഹമ്മദലി, എം.പി വിജയകുമാർ, പി.ഉണ്ണിമാൻ, പി.ഷൗക്കത്തലി, പി.എച്ച് സുഹൈൽ, കെ.കെ ആസിഫ് എന്നിവർ പ്രസംഗിച്ചു.
മഞ്ചേരി: യുഡിഎഫ് പ്രതിഷേധത്തിന്റെ ഭാമഗമായി മഞ്ചേരി മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എം. ഉമ്മർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ ഹനീഫ മേച്ചേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം.പി.എം ഇസ്ഹാഖ് കുരിക്കൾ, മണ്ഡലം ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ, ടി.പി വിജയകുമാർ, എൻ.സി ഫൈസൽ, ബീനാ ജോസഫ്, എ.പി മജീദ്, നഗരസഭാ ചെയർപേഴ്സണ് വി.എം സുബൈദ, ടി.എം നാസർ, വി.പി ഫിറോസ്, എം.പി.എ ഹബീബ് കുരിക്കൾ, എം.പി.എ ഇബ്രാഹിം കുരിക്കൾ, സലിം മണ്ണിശേരി, വി. അബ്ദുറഹിമാൻ ബാപ്പുട്ടി, സക്കീർ വല്ലാഞ്ചിറ, മരുന്നൻ മുഹമ്മദ്, എ.എം സുഹൈൽ എന്നിവർ പ്രസംഗിച്ചു.