പു​രോ​ഗ​മ​ന​ക​ലാ സാ​ഹി​ത്യ സം​ഘം സ​മ്മേ​ള​നം നടത്തി
Tuesday, July 16, 2019 12:27 AM IST
പു​ലാ​മ​ന്തോ​ൾ: വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക​ലാ​ല​യ​ങ്ങ​ളെ സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും മാ​ന​വി​ക​ത​യു​ടെ​യും വി​ള​നി​ല​മാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നു പു​രോ​ഗ​മ​ന​ക​ലാ സാ​ഹി​ത്യ​സം​ഘം പാ​ലൂ​ർ യൂ​ണി​റ്റ് സ​മ്മേ​ള​നം അഭിപ്രയപ്പെട്ടു.
ജി​ല്ലാ സെ​ക്ര​ട്ട​റി വേ​ണു​പാ​ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​ലിം സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഫ​സ​ൽ റ​ഹ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ മേ​ഖ​ലാ സെ​ക​ട്ട​റി പി.​ജി.​സാ​ഗ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ച​ന്ദ്ര​ദാ​സ് സ്വാ​ഗ​ത​വും വി​നീ​ഷ് പാ​റ​പ്പു​റ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.
സ​മ്മേ​ള​നാ​ന​ന്ത​രം ചെ​റു സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി. ​അ​ന​ഘ (പ്ര​സി​ഡ​ന്‍റ്്) പി. ​വി​ശാ​ഖ്. (വൈ​സ് പ്ര​സി​ഡ​ന്‍റ്), ആ​ർ. ശ്രീ​ഹ​രി (സെ​ക്ര​ട്ട​റി), പി.​ടി. ഹ​രി​ദാ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ), പി.​പി. മാ​ള​വി​ക (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.