കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, July 16, 2019 12:29 AM IST
എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ച്ചു. പാ​പ്പ​ച്ച​ൻ​പ​ടി​യി​ലെ ഇ​ല്ലി​ക്ക​ൽ ആ​യി​ഷ​യു​ടെ പ​റ​ന്പി​ലെ ഇ​രു​പ​തോ​ളം വാ​ഴ​ക​ളാ​ണ് കൊ​ന്പ​ൻ ന​ശി​പ്പി​ച്ച​ത്. ക​രി​യം​മു​രി​യം വ​ന​ത്തി​ൽ നി​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി കൃ​ഷി​യി​ട​ത്തി​ല​ത്തെി​യ ആ​ന ഏ​റെ​നേ​രം ക​ഴി​ഞ്ഞാ​ണ് തി​രി​ച്ചു​പോ​യ​ത്. വ​നാ​തി​ർ​ത്തി​യി​ലെ ത​ക​രാ​റി​ലാ​യ ഫെ​ൻ​സി​ങ്ങ് പു​ന:​സ്ഥാ​പി​ച്ച് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണ​മൊ​രു​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.