തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: ചാ​ലി​യാ​റി​ൽ സാ​മൂ​ഹ്യ ഓ​ഡി​റ്റിം​ഗ്
Tuesday, July 16, 2019 12:29 AM IST
നി​ല​ന്പൂ​ർ: സോ​ഷ്യ​ൽ ഓ​ഡി​റ്റി​ംഗ് സൊ​സൈ​റ്റി രൂ​പ​വ​ത്ക​രി​ച്ച ശേ​ഷം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സോ​ഷ്യ​ൽ ഓ​ഡി​റ്റി​ംഗ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു. സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കു​ഞ്ഞീ​രി​യ​മ്മ അ​ധ്യ​ക്ഷ​ത വഹിച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്. പൂ​ക്കോ​ട​ൻ നൗ​ഷാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. ലെ​സ്ന, റീ​നാ രാ​ഘ​വ​ൻ, ബി​ന്ദു തൊ​ട്ടി​യ​ൻ, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ​ലി, ജി​ല്ലാ റി​സോ​ഴ്സ്പേ​ഴ്സ​ണ്‍ കെ.​പി.​അ​ബ്ദു​ൾ ജ​ബാ​ർ, ബ്ലോ​ക്ക് റി​സോ​ഴ്സ്പേ​ഴ്സ​ണ്‍​മാ​രാ​യ അ​ബ്ദു റ​ഹ്മാ​ൻ ക​ട​വ​ത്ത്, യൂ​സ​ഫ് സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​റു മാ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ ഓ​ഡി​റ്റി​ംഗിൽ പ​രി​ശോ​ധി​ക്കു​ക. ഒ​രോ ഫ​യ​ലി​ന്‍റെ​യും 22 രേ​ഖ​ക​ളും ഏ​ഴു ര​ജി​സ്റ്റ​റു​ക​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​നു പു​റ​മെ റി​സോ​ഴ്സ്പേ​ഴ്സ​ണ്‍​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം തൊ​ഴി​ലെ ടു​ത്ത സ്ഥ​ല​ങ്ങ​ൾ നേ​രി​ൽ ക​ണ്ടു വി​ല​യി​രു​ത്തും. തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടു ജോ​ലി സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ലി​യെ​ക്കു​റി​ച്ചും ചോ​ദി​ച്ച് മ​ന​സി​ലാ​ക്കും. തു​ട​ർ​ന്നു ത​യാ​റാ​ക്കി​യ ക​ര​ട് രേ​ഖ​യാ​ണ് സോ​ഷ്യ​ൽ ഓ​ഡി​റ്റി​ംഗിൽ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ത് ച​ർ​ച്ച ചെ​യ​ത് സ​ർ​ക്കാ​രി​ലേ​ക്കു സ​മ​ർ​പ്പി​ക്കും.