എ​ട​ക്ക​ര​യി​ലെ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു
Tuesday, July 16, 2019 12:29 AM IST
എ​ട​ക്ക​ര: ബ​സ് സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ പാ​ര​ല​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ലും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ ന​ട​ത്താ​നി​രു​ന്ന സ​മ​രം മാ​റ്റി​വ​ച്ചു. ഇ​ന്നു മു​ത​ൽ എ​ട​ക്ക​ര​യി​ൽ നി​ന്നു ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ അ​നി​ശ്ചി​ത​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സ്ഥ​ല​ത്തി​ല്ലാ​ത്ത എ​ട​ക്ക​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​ട്ട എ​ത്തി​യാ​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന പൊ​ലീ​സിെ​ൻ​റ ഉ​റ​പ്പി​നെ തു​ട​ർ​ന്നു സ​മ​രം താ​ൽ​കാ​ലി​ക​മാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​ണെ​ന്നു താ​ലൂ​ക്ക് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ അ​റി​യി​ച്ചു. സ്റ്റാ​ൻ​ഡി​ലെ പാ​ർ​ക്കി​ങ്ങും പാ​ര​ല​ൽ സ​ർ​വീ​സും തു​ട​ർ​ന്നാ​ൽ ഈ ​മാ​സം 25 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.