പ്ര​ള​യ​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും: എം​എ​ൽ​എ
Tuesday, July 16, 2019 12:29 AM IST
നി​ല​ന്പൂ​ർ: പ​തി​നേ​ഴു പേ​ർ മ​രി​ക്കു​ക​യും 50 ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ടു​ക​ൾ ന​ഷ്ട​മാ​വു​ക​യും ചെ​യ്തി​ട്ടും ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്കു താ​ൻ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ . അ​ക​ന്പാ​ട​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 3650 കോ​ടി രൂ​പ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും പു​ന​ര​ധി​വാ​സ​ത്തി​നു ന​ട​പ​ടി​യി​ല്ല. മ​തി​ൽ​മൂ​ല കോ​ള​നി​യി​ലെ ഏ​ഴു കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും സ്വ​ന്തം പ​ണം ന​ൽ​കി വാ​ട​ക വീ​ടു​ക​ളി​ലാ​ണ്.
വാ​ട​ക​യി​ല്ലാ​തെ പ​ല​രും കോ​ള​നി​യി​ൽ തി​രി​ച്ചെ​ത്തി​യ​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു സ്ഥ​ലം വാ​ങ്ങാ​ൻ ആ​റു ല​ക്ഷ​വും വീ​ടി​നു നാ​ലു ല​ക്ഷ​വും ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​രു കു​ടും​ബ​ത്തി​നും ഇ​തു ല​ഭി​ച്ചി​ട്ടി​ല്ല.
ക​ണ്ണം​കു​ണ്ടി​ൽ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. പു​ന​ര​ധി​വാ​സ വി​ഷ​യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു ഒ​ന്നും അ​റി​യി​ല്ല. കു​റ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ താ​ൽ​പ​ര്യ പ്ര​കാ​ര​മാ​ണ് കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പു​ന​ര​ധി​വാ​സം വൈ​കി​യാ​ൽ ഉ​ട​ൻ സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും എം​എ​ൽ​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തേ​സ​മ​യം എം​എ​ൽ​എ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നു ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ പ​റ​ഞ്ഞു.
പ്ര​ള​യ​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം യ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ന്നു ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു സ​ബ്മി​ഷ​നെ​ങ്കി​ലും നി​യ​മ​സ​ഭ​യി​ൽ കൊ​ണ്ടു​വ​രാ​ൻ എം​എ​ൽ​എ ത​യാ​റാ​കു​മാ​യി​രു​ന്നു.
പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ എം​എ​ൽ​എ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി. പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ പ​ട്ടി​ക​വ​ർ​ഗ​വ​കു​പ്പു മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലു​ണ്ട്. ഉ​ട​ൻ തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കും. ജി​ല്ലാ ക​ള​ക്ട​റും ഈ ​വി​ഷ​യ​ത്തി​ൽ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി വ​രു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.