കൂ​ട്ടി​ല​ങ്ങാ​ടി പാ​ലം പു​ന​രു​ദ്ധാ​ര​ണം: പ​ദ്ധ​തി രേ​ഖ കേ​ന്ദ്ര ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ൽ അ​നു​മ​തി​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് എം​എ​ൽ​എ
Wednesday, July 17, 2019 12:59 AM IST
പെരി​ന്ത​ൽ​മ​ണ്ണ: കൂ​ട്ടി​ല​ങ്ങാ​ടി പാ​ലം പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് വി​ശ​ദ​മാ​യി പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഡി​പി​ആ​ർ കേ​ന്ദ്ര ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ന് അ​ന്തി​മാ​നു​മ​തി​ക്ക് ന​ൽ​കു​മെ​ന്നും ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭയിൽ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​ക്ക് മ​റു​പ​ടി ന​ൽ​കി.

കൂ​ട്ടി​ല​ങ്ങാ​ടി പാ​ലം പു​ന​രു​ദ്ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് നാ​ഷ​ണ​ൽ ഹൈ​വേ വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി പാ​ലം പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി 2018- 19 ലെ ​കേ​ന്ദ്ര വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.