പൂ​ങ്ങോ​ട് സ്കൂൾ കെ​ട്ടി​ടോ​ദ്ഘാ​ട​നം
Wednesday, July 17, 2019 12:59 AM IST
കാ​ളി​കാ​വ്: പൂ​ങ്ങോ​ട് ജി​എ​ൽ​പി സ്കൂളി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം നാ​ടി​നു സ​മ​ർ​പ്പി​ച്ചു. എ.​പി.അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ന​ജീ​ബ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. എ​ൽ​എ​സ്എ​സ് നേ​ടി​യ 15 കു​ട്ടി​ക​ളെ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ​വ​രെ​യും അ​നു​മോ​ദി​ച്ചു. നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വ​ച്ച് ഭാ​ര​ത് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ദേ​ശ​ത്തെ നേ​താ​ജി ക്ല​ബ് ന​ട​ത്തു​ന്ന 50 മ​ണി​ക്കൂ​ർ സൗ​ജ​ന്യ ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബി​പി​ഒ ഷൈ​ജി ടി. ​മാ​ത്യു, ബ്ലോ​ക്ക് അം​ഗം പി. ​സ​ന്ധ്യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സു​ധീ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​കെ മ​ൻ​സൂ​ർ, പി. ​ചാ​ത്തു​ക്കു​ട്ടി, പ്ര​ധാ​നാ​ധ്യാ​പി​ക ലി​സി​കു​ര്യ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​കെ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.