കി​ണ​റ്റിൽ വീ​ണ ര​ണ്ടു വ​യ​സു​കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് നാ​ടി​ന്‍റെ താ​ര​ങ്ങ​ളാ​യി സാ​നി​യും സു​ധീ​ഷും
Wednesday, July 17, 2019 12:59 AM IST
പൂ​ക്കോ​ട്ടും​പാ​ടം: കി​ണ​റി​ൽ വീ​ണ ര​ണ്ടു വ​യ​സു​കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് നാ​ടി​ന്‍റെ താ​ര​ങ്ങ​ളാ​യി സാ​നി​യും സു​ധീ​ഷും.
അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വീ​ട്ടി​ക്കു​ന്നി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നുപു​റ​കി​ലു​ള്ള അ​ബ്ദു​ൽ​ഗ​ഫൂ​റി​ന്‍റെ​യും ഫാ​സി​ല​യു​ടെ​യും മ​ക​ൾ ര​ണ്ടു വ​യ​സു​കാ​രി ആ​യി​ഷു​വി​ന്‍റെ ജീ​വ​നാ​ണ് യു​വാ​ക്ക​ൾ സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ര​ക്ഷി​ച്ച​ത്. അ​ബ്ദു​ൽ ഗ​ഫൂ​റി​നും അ​യ​ൽ​വാ​സി​ക്കും കൂ​ടി ഒ​രു കി​ണ​ർ ആ​ണ് ഉ​ള്ള​ത്. കി​ണ​റി​ലെ ഒ​രു മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് കി​ണ​റി​ന് മു​ക​ളി​ലെ ഗ്രി​ല്ല് തു​റ​ന്നി​രു​ന്നു. ത​റ​യൊ​പ്പം കൈ​വ​രി​യു​ള്ള കി​ണ​റി​ലേ​ക്ക് ആ​യി​ഷ വീ​ഴു​ക​യാ​യി​രു​ന്നു. ക​ണ്ട് നി​ന്ന ഉ​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ട് തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സു​ധീ​ഷ് മോ​ട്ടോ​ർ സ്ഥാ​പി​ച്ച ക​യ​റി​ലൂ​ടെ കി​ണ​റി​ലേ​ക്കി​റ​ങ്ങി.
വെ​ള്ള​ത്തി​ൽ താ​ഴു​ക​യാ​യി​രു​ന്ന ആ​യി​ഷു​വി​നെ ക​യ്യി​ൽ പി​ടി​ച്ച് ക​യ​റി​ൽ തൂ​ങ്ങി നി​ന്നു. ഈ​സ​മ​യ​മാ​ണ് അ​യ​ൽ​വാ​സി സാ​നി അ​ജ​യ് എ​ത്തിയത്. സാ​നി​യും സു​ധീ​ഷും ചേ​ർ​ന്ന് കു​ട്ടി​യെ തൊ​ട്ടി​ൽ കെ​ട്ടി സു​ധീ​ഷി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ൻ​സാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
സ്വ​ജീ​വ​ൻ പ​ണ​യംവച്ച് കിണറിൽ ഇ​റ​ങ്ങി കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച സാ​നി​ക്കും സു​ധീ​ഷി​നും അ​ൻ​സാ​റി​നും അ​ഭി​ന്ദ​ന​പ്ര​വാ​ഹ​മാ​ണ് .
ക​രു​ളാ​യി ക​രി​ന്താ​ർ ശ​ങ്ക​ര​ന്‍റെ​യും ജാ​ന​കി​യു​ടെ​യും മ​ക​നാ​ണ് സു​ധീ​ഷ്. പൂ​ക്കോ​ട്ടും​പാ​ടം കീ​ഴ്മു​റി​പാ​റ​ക്ക​ൽ അ​ജ​യ​കു​മാ​റി​ന്‍റെ​യും അ​ധ്യാ​പി​ക​യാ​യ മി​നി​യു​ടെ​യും മ​ക​നാ​ണ് സാ​നി അ​ജ​യ്.