ദി​വ്യ​യെ ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​ക്കി
Wednesday, July 17, 2019 12:59 AM IST
നി​ല​ന്പൂ​ർ: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ പിന്നോക്ക വിഭാഗ ത്തിൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ചു​ങ്ക​ത്ത​റ ക​ണ​യം​കൈ കോ​ള​നി​യി​ലെ ദി​വ്യ ഉ​ണ്ണി​കൃ​ഷ്ണ​നെ ജി​ല്ലാ ക​ള​ക്ട​ർ അ​നു​മോ​ദി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നി​ല​ന്പൂ​ർ ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യൽ സ്കൂ​ളി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് ദി​വ്യ​യെ അ​നു​മോ​ദി​ച്ച​ത്. വ​കു​പ്പ് മു​ഖേ​ന​യു​ള്ള ലാ​പ്ടോ​പ്പും 15000 രൂ​പയും വ​കു​പ്പി​ന്‍റെ മെ​മെ​ന്‍റോയും ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് ദി​വ്യ​ക്ക് ന​ൽ​കി. ദി​വ്യ​യെ ജി​ല്ല​യി​ലെ ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ബ്രാ​ൻ​ഡ്് അം​ബാ​സഡ​റാ​യും ക​ള​ക്ട​ർ നി​യ​മി​ച്ചു.
ഇ​തി​നു പു​റ​മെ സ്കൂ​ൾ അ​ധി​കൃ​ത​രും ദി​വ്യ​യ്ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി. സ്കൂ​ളി​ലെ ബാ​സ്ക്ക​റ്റ്ബോ​ൾ കോ​ർ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു. ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ടി.​ശ്രീ​കു​മാ​ര​ൻ, അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എം.​സ​ബീ​ർ, ത​ഹ​സി​ൽ​ദാ​ർ സി.​വി.​മു​ര​ളീ​ധ​ര​ൻ, ഡി​എം​സി. ഹേ​മ​ല​ത, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ആ​ർ.​സൗ​ദാ​മി​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.